വിവാദങ്ങള്‍ പിന്നാലെ, പക്ഷേ കാലിടറാതെ ശാലു മേനോന്‍

single-img
11 June 2015

shalu-menon_137413933312ഒരു വര്‍ഷം മുമ്പ് കത്തിതുടങ്ങിയ സോളാര്‍ വിവാദം ഇപ്പോഴും കേരല ജനതയുടെ മനസ്സിലുണ്ട്. അന്ന് സോളാര്‍ കേസിലേക്ക് അപ്രതീക്ഷിതമായാണ് വിവാദ നായികയായി ശാലുമേനോന്‍ രംഗപ്രവേശനം ചെയ്യുന്നത്. പിന്നെ വിവാദങ്ങളുടെ പെരുമഴയായിരുന്നു. എന്നാല്‍ ഇന്നിപ്പോള്‍ വിവാദങ്ങളില്‍ നിന്നെല്ലാം വഴി മാറി നടക്കുകയാണ് ശാലു മേനോന്‍. എങ്കില്‍ പോലും ചിലഘട്ടങ്ങളില്‍ എങ്കിലും വിവാദങ്ങള്‍ ശാലുവിനെ പിന്തുടരുന്നു. ബാലെ കലാരംഗത്തെ നിറസാനിധ്യമായിരുന്ന അരവിന്ദാക്ഷ മേനോന്റെ ചെറുമകളെന്ന നിലയില്‍് ചലച്ചിത്ര സീരയില്‍ രംഗത്തേക്ക് കടന്ന് വന്ന ശാലു കുറഞ്ഞ കാലം കൊണ്ട് സ്വതസിദ്ധമായ അഭിനശൈലിയും കഥാപാത്രങ്ങളും കൊണ്ട് കേരളത്തിലെ പ്രേക്ഷകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടുമിപ്പോള്‍ നൃത്തരംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ശാലുമേനോന്‍.

[quote]ഇനി അഭിനയത്തിന്റെ വഴിയേ…..[/quote]

എന്നെ ചുറ്റിപ്പറ്റി നിലനിന്നിരുന്ന വിവാദങ്ങളൊക്കെ ഞാന്‍ മറക്കുകയാണ്. അഭിനയം തുടരണമെന്നാണ് ആഗ്രഹം. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കുന്നതില്‍ സന്തോഷമാണ്. ഞാന്‍ രണ്ട് സീരിയലുകള്‍ ചെയ്തു. മേരിലാന്‍ഡ് പ്രൊഡക്ഷന്റെ വാഴ് വേ മയം എന്ന സീരിയലിലാണ് ഒടുവില്‍ അഭിനയിച്ചത്. അത് ദൂരദര്‍ശനില്‍ ഉടന്‍ ആരംഭിക്കും. ഇത് കൂടാതെ സൂര്യാ ടി.വിയിലെ പെണ്‍മനസ്സിലും നല്ലൊരു വേഷം ലഭിച്ചിരുന്നു. സീരിയലുകളില്‍ നിന്നും സിനിമകളില്‍ നിന്നും ഓഫറുകള്‍ ലഭിക്കുന്നുണ്ടെങ്കിലും നല്ല വേഷങ്ങള്‍ മാത്രമേ ചെയ്യു. ഞാന്‍ സീരിയലുകളില്‍ ചെയ്ത വേഷങ്ങളിലേറെയും വില്ലത്തി വേഷങ്ങളായിരുന്നു. നെഗറ്റീവ് റോളുകളാണ് കൂടുതലും തേടിയെത്തിയതും എനിക്ക് തിളങ്ങാനായതും. അത്തരത്തില്‍ നല്ല വേഷങ്ങള്‍ തേടിയെത്തിയാല്‍ സീരിയല്‍ ആണെങ്കിലും സിനിമയാണെങ്കിലും ചെയ്യും. കനലില്‍ മോഹന്‍ലാലിനൊപ്പം ഞാനും അഭിനയിക്കുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. ഒരു പിടിയുമില്ല ഇത്തരം വ്യാജവാര്‍ത്തകള്‍ എവിടെനിന്നു വരുന്നു എന്ന്. എന്തായാലും ഇതുവരെ പുതിയതായി സിനിമകളൊന്നും ഞാന്‍ കമ്മിറ്റ് ചെയ്തിട്ടില്ല. വ്യാജ വാര്‍ത്തകളെ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല.

[quote]അരുവിക്കര പ്രചരണം വെറും വ്യാജം[/quote]

ഞാന്‍ അരുവിക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നുവെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റും വാര്‍ത്തയുമൊക്കെ വെറും വ്യാജമാണ്. അത് വ്യാജഐഡിയിലുടെ ആരോ ചെയ്ത പണിയാണ്. ഞാന്‍ അറിയാത്ത കാര്യവുമാണ്. അപ്പോള്‍ തന്നെ ഞാന്‍ അതിനെതിരെ പ്രതികരിച്ചിരുന്നു. ഇതെല്ലാം ഞാന്‍ ആദ്യമേ പറഞ്ഞ പോലെ ഒരു പണിയുമില്ലാത്തവരുടെ ജോലിയാണ്. പ്രത്യേകിച്ച് സെലിബ്രിറ്റീസ് എന്നു പറയുമ്പോള്‍ ഒരു രസമല്ലേ. അങ്ങനെ എന്നെ ടാര്‍ജറ്റ് ചെയ്ത് ഒരു ഗ്രൂപ്പുണ്ടെന്നൊന്നും ഞാന്‍ കരുതുന്നില്ല. അതൊന്നും ശ്രദ്ധിക്കാന്‍ സമയവുമില്ല. മുത്തച്ചന്‍ ആരംഭിച്ച ജയകേരളനാട്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ഞാന്‍ തിരക്കിലാണ്,

[quote]നൃത്തവിദ്യാലയത്തെ സംബന്ധിച്ച സ്വപ്നങ്ങള്‍[/quote]

ജയകേരള തുടങ്ങിയിട്ട് 56 വര്‍ഷം ആയി. കഴിഞ്ഞ 56 വര്‍ഷമായി ഞങ്ങള്‍ക്ക് ഒരു ബാലെയാണുള്ളത്. എന്നാല്‍ ഈ വര്‍ഷം രണ്ട് ബാലെയുണ്ടെന്നതാണ് പ്രത്യേകത. കേരളത്തിലെ കൂടുതല്‍ സ്ഥലങ്ങളിലും ജയകേരളയുടെ ബ്രാഞ്ച് തുടങ്ങണമെന്നതാണ് എന്റെ ഒരു സ്വപ്നം . 100 ബ്രാഞ്ചുകള്‍ എന്നതാണ് ഞാന്‍ മനസ്സില്‍ താലോലിക്കുന്നസ്വപ്നം. ഇപ്പോഴുള്ള എട്ട് സ്ഥാപനങ്ങളിലും ഞാന്‍ തന്നെയാണ് ക്ലാസ് എടുക്കുന്നത്. എന്നെക്കൂടാതെ 15 ളം ടീച്ചേഴ്‌സും ഉണ്ട്. ഇവരില്‍ പലരും ആര്‍.എല്‍.വി കോളേജിലും മറ്റും പഠിപ്പിക്കുന്നവരാണ്.

[quote]ഞാന്‍ തെറ്റുകാരിയല്ല[/quote]

ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. നമ്മുടെ സമയദോഷത്തിന് ഓരോ തരത്തിലായിരിക്കും അനുഭവം വരുന്നത്. എനിക്ക് ചിലപ്പോള്‍ ഇങ്ങനെയായിരിക്കാം. മറ്റുള്ളവര്‍ക്ക് മറ്റ് പല തരത്തിലുമായിരിക്കാം. എനിക്കെതിരെയുള്ളത് ആരോപണങ്ങളാണ്. അത് കോടതി തീരുമാനിക്കട്ടെ. സത്യവസ്ഥ എന്നെങ്കിലും എല്ലാരും അറിയണമല്ലോ? അതറിയും.