ജയിലര്‍ക്ക് തടവുകാരന്റെ ഫ്രണ്ട് റിക്വസ്റ്റ്; ജയിലില്‍ മൊബൈല്‍ ജാമര്‍ സ്ഥാപിച്ചു
11 June 2015
ജയിലര്‍ക്ക് ഫേസ്ബുക്ക് റിക്വസ്റ്റ് അയച്ച് തടവുപുള്ളികള്‍. രാജസ്ഥാനിലെ ജോഥ്പൂര്‍ ജയിലിലെ ജയിലര്ക്കാണ് അതേ ജയിലിനുള്ളില്‍ നിന്നും ഫ്രണ്ട്സ് റിക്വസ്റ്റ് വന്നത്. ജയില്‍ പുള്ളകള് മൊബൈല്‍ ഉപയോഗിക്കുന്നതിന് കര്‍ശന വിലക്കുള്ളപ്പോഴാണ് ജയിലര്‍ക്ക് തന്നെ ഫ്രണ്ട്സ് റിക്വസ്റ്റ് അയച്ച് ജയില്‍ പുള്ളികള്‍ തങ്ങളുടെ ‘കഴിവ്’ തെളിയിച്ചത്.
ജയില്‍ പുള്ളികളുടെ കയ്യിലുള്ള മൊബൈല്‍ വഴിയാണ് അവര്‍ ഇന്റനെറ്റില്‍ പ്രവേശിക്കുന്നതെന്ന് മനസ്സിലാക്കിയ അധികൃതര്‍ ഫെയ്സ്ബുക്ക് ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ ജയിലില്‍ മൊബൈല്‍ ജാമര്‍ സ്ഥാപിച്ചു. തടവുകാര്‍ ഫെയ്സ്ബുക്ക് ഉപയോഗിച്ചത് വലിയ സുരക്ഷാ വീഴ്ച തന്നെയാണെന്നും ഉത്തരവാദികളായ ഉദ്യോസ്ഥരെ സ്ഥലം മാറ്റിയതായും അധികൃതര്‍ അറിയിച്ചു.