എയര്‍ടെല്‍ ഇന്റര്‍നെറ്റ് നിരക്ക് ഉയര്‍ത്തി; പ്രിപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇതുവരെ നല്‍കി വന്ന എല്ലാ സൗജന്യങ്ങളും നിര്‍ത്തലാക്കി

single-img
9 June 2015

Airtelഇനി എയര്‍ടെല്‍ മൊബൈലുകളില്‍ സാധാരണക്കാരാരും ഇന്റര്‍നെറ്റ് ഉപയോഗിക്കേണ്ട. എയര്‍ടെല്‍ 2ജി 3 ജി കണക്ഷനുകളിലെല്ലാം ഇനി പുതിയ നിരക്കുകള്‍ നിലവില്‍ വന്നു. മാത്രമല്ല എയര്‍ടെല്‍ കമ്പനി പ്രിപെയ്ഡ് ഉപഭോക്താക്കള്‍ ഇതുവരെ നല്‍കി വന്ന എല്ലാ സൗജന്യങ്ങളും നിര്‍ത്തലാക്കിയിട്ടുമുണ്ട്. ഇനിമുതല്‍ ഓണ്‍ലൈന്‍ വഴി റീചാര്‍ജ് ചെയ്താലും റീട്ടെയില്‍ ഷോപ്പുകള്‍ വഴി ലഭിക്കുന്ന ഓഫറുകള്‍ മാത്രമായിരിക്കും വരിഷക്കാര്‍ക്ക് ലഭ്യമാകുക. പത്തോളം ഡാറ്റാ പാക്കുകളുടെ നിരക്ക് ഉയര്‍ത്തിയിട്ടുമുണ്ട്.

മുമ്പ്് 30 ദിവസത്തെ കാലാവധിയില്‍ 199 രൂപയ്ക്ക് 2 ജി.ബി 2ജി ഡാറ്റ എയര്‍ടെല്‍ ഓണ്‍ലൈന്‍ വഴി ലഭിച്ചിരുന്നെങ്കിലും ഇനിയിത് ഓണ്‍ലൈന്‍ 28 ദിവസത്തെ കാലാവധിയില്‍ 1.25 ജി.ബി മാത്രമായിരിക്കും ലഭിക്കുക. ഇതേസമയം, 3 ജി ഡാറ്റാ പാക്കിന് 30 ദിവസത്തെ 1 ജിബി ഡാറ്റയ്ക്ക് 249 രൂപയായിരുന്നത് 255 രൂപയായി വര്‍ധിപ്പിച്ചിട്ടുമുണ്ട്. കാലാവധി 30 ദിവസമെന്നത് 28 ദിവസമായി കുറക്കുകയും ചെയ്തിട്ടുണ്ട്.

മാര്‍ച്ചില്‍ നടന്ന സ്‌പെക്ട്രം ലേലത്തിനു ശേഷം ഡെല്‍ഹിയില്‍ കഴിഞ്ഞയാഴ്ച ഐഡിയ പ്രീപെയ്ഡ് മൊബൈല്‍ ഡാറ്റയുടെ നിരക്ക് 100 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ആദ്യം നിരക്ക് വര്‍ധിപ്പിച്ചത് ഐഡിയ ആയിരുന്നു. ഈ വര്‍ദ്ധവോടെ വന്‍ ലാഭമാണ് മൊബൈല്‍ കമ്പനികള്‍ക്ക് വന്നുചേരുക.