വിമാന കമ്പനികള്‍ വാക്കു പാലിക്കാത്തതിനെ തുടര്‍ന്ന് യാത്ര വൈകി വഴിയില്‍ കുടുങ്ങിയ തിരുവനന്തപുരം സ്വദേശിനിക്ക് 50000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

single-img
9 June 2015

Mihinവിമാന കമ്പനികള്‍ വാക്കു പാലിക്കാത്തതിനെ തുടര്‍ന്ന് യാത്ര ശെവകി വഴിയില്‍ കുടുങ്ങിയ തിരുവനന്തപുരം സ്വദേശിനിക്ക് 50000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ലോക് അദാലത്ത് വിധി. ചിറയിന്‍കീഴ് കൂന്തള്ളൂര്‍ സ്വദേശി സുനില്‍കുമാറിന്റെ ഭാര്യ ഹിമയ്ക്കാണ് എവിമാന കമ്പനികളുടെ ഉത്തരവാദിത്വമില്ലായ്മ മൂലം വഴിയിലാകേണ്ടി വന്നത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 13ന് ബഹറിനില്‍ നിന്ന് മിഹിന്‍ ലങ്ക എയര്‍വേസില്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച ഹിമയ്ക്കാണ് വിമാന കമ്പനികളുടെ അനാസ്ഥയ്ക്കിരയാകേണ്ടി വന്നത്. മിഹിന്‍ എയര്‍വേസില്‍ കൊളംബോയിലിറക്കി അവിടുന്ന് ശ്രീലങ്കന്‍ എയര്‍വേസില്‍ 14ന് രാവിലെ തിരുവനന്തപുരത്ത് എത്തിക്കുമെന്നായിരുന്നു ടിക്കറ്റിലുണ്ടായിരുന്നത്.

എന്നാല്‍ കൊളംബോയില്‍ ഒരു ദിവസം താമസിപ്പിച്ച ശേഷം 15ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അഡ്വ. എഴുകോണ്‍ പി.കെ. ഗോപിനാഥന്‍ മുഖേന ലോക് അദാലത്തില്‍ പരാതിപ്പെട്ടത്.

അനാസ്ഥ കാട്ടിയ ഇരു എയര്‍വേസുകളും തുല്യമായി നഷ്ടപരിഹാരം നല്‍കാനാണ് ലോക് അദാലത്ത് വിധിച്ചിരിക്കുന്നത്.