അണ്‍ഫ്രണ്ട് ആപ്പ് ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു

single-img
9 June 2015

facebook-unfriendsഅണ്‍ഫ്രണ്ട് അലര്‍ട് ആപ്പ് ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നതായി കണ്ടെത്തൽ. അണ്‍ഫ്രണ്ട് ആപ്ലിക്കേഷന്‍ സാധാരണ ഉപയോഗിക്കുന്നത് നിങ്ങളെ ആരെങ്കിലും ഫേസ്ബുക്കില്‍ നിന്ന് അണ്‍ഫ്രണ്ട് ചെയ്താല്‍ അതുസംബന്ധിച്ച് സന്ദേശം നല്‍കുന്നതിനാണ്. എന്നാൽ ഈ ആപ്പ് ഉപയോഗിക്കണമെങ്കില്‍ ആദ്യം നിങ്ങളുടെ ലോഗിന്‍ ഐഡിയും പാസ്‍വേഡും നല്‍കണം.

യഥാർഥത്തിൽ നിങ്ങൾ നൽകുന്ന ലോഗിൻ വിവരങ്ങൾ ഫേസ്ബുക്കിലല്ല, മറിച്ച് yougotunfriended.com എന്ന വെബ്സൈറ്റിലാണ് വന്നുചേരുക. ഈ ആപ്പില്‍ ഏതാനും പരസ്യങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും. ഒപ്പം നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ചില സോഫ്റ്റ്‍വെയറുകളും ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും.

ആപ്പ് പൂര്‍ണ അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നതോടെ നിങ്ങളുടെ ഫേസ്‍ബുക്ക് അക്കൗണ്ടിലേക്ക് പ്രവേശിക്കുകയും, ഫേസ്ബുക്കിലെ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ പിന്നീട് ആരുമറിയാതെ നിരീക്ഷിക്കാനും കഴിയും. സുരക്ഷാസ്ഥാപനമായ മാല്‍വെയര്‍ ബൈറ്റ്‌സിന്റെ മുന്നറിയിപ്പ് പ്രകാരം ഈ ആപ്പ് ഡിലീറ്റ് ചെയ്ത ശേഷം പാസ്‍വേഡ് മാറ്റണമെന്ന് നിർദ്ദേശിക്കുന്നുണ്ട്.