അമീര്‍ഖാന്റെ പികെ 16 ദിനങ്ങള്‍ കൊണ്ട് ചൈനയില്‍ നിന്നും വാരിയത് 100 കോടി രൂപ

single-img
8 June 2015

pkഒരു വിദേശ രാജ്യത്തു നിന്നും 100 കോടി നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി ആമിര്‍ ഖാന്റെ പികെ മാറി. ചൈനീസ് ബോക്‌സ് ഓഫീസില്‍ നിന്നും 100 കോടി രൂപ മനടിയാണ് പി.കെ ചരിത്രം കുറിച്ചിരിക്കുന്നത്. കഴിഞ്ഞ മെയ് 22ന് ൈചനയിലെ 4600 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ചിത്രം 16 ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടി രൂപയാണ് നേടിയത്.

ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്കായി ആമിര്‍ ഖാനും സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയും നിര്‍മാതാവ് വിധു വിനോദ് ചോപ്രയും 3 ദിവസം ചൈനയിലാകെ സഞ്ചരിച്ചിരുന്നു. തന്റെ മുന്‍ ചിത്രമായ ത്രീ ഇഡിയറ്റ്‌സിന് ചൈനയില്‍ ലഭിച്ച വമ്പിച്ച സ്വീകരണമാണ് പികെ ചൈനയില്‍ റിലീസ് ചെയ്യാന്‍ അമീര്‍ഖാനെ പ്രേരിപ്പിച്ചത്.
ആള്‍ദൈവങ്ങള്‍ക്കും വിശ്വാസ വ്യാപാരങ്ങള്‍ക്കുമെതിരെ നിലപാട് സ്വീകരിച്ച പികെ 2014 ഡിസംബര്‍ 19ന് ഇന്ത്യയില്‍ റിലീസ് ചെയ്ത ശേഷം ഇതിനകം 650 കോടി രൂപ സ്വന്തമാക്കിയിട്ടുണ്ട്. ആമിറിന്റെ ധൂ ത്രിയുടെ റെക്കോര്‍ഡ് ആണ് പികെ തിരുത്തിയത്. 540 കോടിയായിരുന്നു ധൂം ത്രിയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍. ചൈനയില്‍ പികെയ്ക്ക് ഇത്രവലിയ സ്വീകാര്യത കിട്ടുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് അടുത്തിടെ രാജ്കുമാര്‍ ഹിറാനിയും വ്യക്തമാക്കിയിരുന്നു.