ബുദ്ധിശക്തിയില്‍ എതിരാളികളില്ലാതെ പത്തുവയസ്സുകാരനായ ഇന്ത്യന്‍ വംശജന്‍ ആഹില്‍ ജോഹര്‍

single-img
8 June 2015

Ahil

ലോക ജനസംഖ്യയിലെ ഒരുശതമാനക്കാര്‍ക്ക് മാത്രം കിട്ടുന്ന ബുദ്ധിശക്തിക്കുടമയായി ഇന്ത്യന്‍ ബാലന്‍. ലണ്ടനില്‍ നടന്ന ലോക മെന്‍സാ ഐക്യു ടെസ്റ്റില്‍ പെര്‍ഫെക്ട് സ്‌കോര്‍ ആയ 162നേടി ആഹില്‍ ജോഹര്‍ ലോകത്തെ ഏറ്റവും ബുദ്ധിമാനായ കുട്ടിയായിമാറിയത്. യുകെയിലെ ബ്ലാക്ക്‌ബേണ്‍ സ്വദേശിയാണ് ആഹില്‍ ജോഹര്‍.

താന്‍ നല്ലതുപോലെയല്ല ഈ പരീക്ഷയില്‍ പങ്കെടുത്തതെന്നും വിജയിച്ചപ്പോഴാണ് തനിക്ക് ഇതിലും നന്നായി സ്‌കോര്‍ചെയ്യാമായിരുന്നുവെന്ന് തോന്നിയതെന്നും ആഹില്‍ പറഞ്ഞു. കണക്കും സയന്‍സും ഇഷ്ടവിഷയമായ ആഹില്‍ലിന് ഒരു ശാസ്ത്രജ്ഞനാകാണ് ആകാനാണ് ആഗ്രഹം. ഇപ്പോള്‍ ഒരു ചെറിയ കമ്പ്യൂട്ടര്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ആഹില്‍.

മെന്‍സ ടെസ്റ്റില്‍ നേരത്തെയും ഇന്ത്യന്‍ വംശജരായ കുട്ടികള്‍ ഉയര്‍ന്ന മാര്‍ക്കുകള്‍ നേടിയിട്ടുണ്ട്. സ്‌ട്രോക്ക് കണ്‍സല്‍ട്ടന്റ് ഡോ. ജൗഹര്‍ കല്ലിങ്കലിന്റെയും നബീലയുടെയും മകനാണ് ജൗഹര്‍. മകന് 162 മാര്‍ക്ക് ലഭിച്ചത് മാതാപിതാക്കളെയും അത്ഭുതപ്പെടുത്തി.