മലയാളികള്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന മസാല- കറിപ്പൊടികളില്‍ അടങ്ങിയിരിക്കുന്നത് മാരകവിഷങ്ങളാണെന്ന് പരിശോധനാഫലം

single-img
8 June 2015

744770268_683പാചകം എളുപ്പത്തിലാക്കാന്‍ മലയാളികള്‍ വാങ്ങിക്കൂട്ടുന്ന മസാലപ്പൊടികളിലും കറി പൊടികളിലും പരിധിയില്‍ കൂടുതല്‍ വിഷാംശമുണ്ടെന്നു കാര്‍ഷിക സര്‍വകലാശാല നടത്തിയ പരിശോധനയില്‍ ശവളിശപ്പട്ടു. 14 ഇനങ്ങളിലാണ് പരിധിയില്‍ കൂടുതല്‍ വിഷാംശങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ ജൈവപച്ചക്കറി പ്രചരണത്തിന്റെ ഭാഗമായി പച്ചക്കറികളിലെ വിഷാംശം കുറയുന്നുവെന്നും പരിശോധനയില്‍ കാണുന്നു.

മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായ മല്ലിപ്പൊടി, ജീരകം, വറ്റല്‍മുളക്, ഏലയ്ക്ക, ഗരംമസാല, രസംപൊടി, മുളകുപൊടി, പെരുംജീരകം, ജീരകപ്പൊടി, ചുക്കുപൊടി, തൈര്മുളക്, അച്ചാര്‍പ്പൊടി, കശ്മീരി മുളകുപൊടി, എന്നിവയിലാണ് വിഷാംശം കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ മല്ലിയില്‍ മാരക കീടനാശിനിയായ ആല്‍ഫ-ബീറ്റ എന്‍ഡോസള്‍ഫാനാണുള്ളതെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമുണ്ട്.

വറ്റല്‍മുളകില്‍ സൈപര്‍മെത്രിന്‍, പെന്‍ഡിമെതാലിന്‍, ക്ലോര്‍പൈറിഫോസ് ഉള്‍പ്പെടെ എട്ടു കീടനാശിനികള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചുക്കുപൊടിയില്‍ ക്യുനാല്‍ഫോസിന്റെയും ജീരകത്തില്‍ മാലത്തയോണ്‍, എത്തയോണ്‍, ക്ലോര്‍പൈറിഫോസ് എന്നിവ ഉള്‍പ്പെടെ അഞ്ചു കീടനാശിനികളുടെയും സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഏലയ്ക്കയില്‍ ഫൊസലോണ്‍, ക്യുനാല്‍ഫോസ് ഉള്‍പ്പെടെ ആറു കീടനാശിനികളുടെ അംശവും മലയാളികളുടെ തീന്‍മേശയിലെ പ്രധാന വിഭവമായ രസം തയ്യാറാക്കുന്ന രസംപൊടിയില്‍ സൈപെര്‍മെത്രിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്.

മുളകുപൊടിയില്‍ ബൈഫെന്‍ത്രിന്‍ ഉള്‍പ്പെടെ നാലു കീടനാശിനികളുടെ അംശവും തൈരിലിട്ട മുളകില്‍ എത്തയോണ്‍, പ്രൊഫൈനോഫോസ് എന്നീ വിജങ്ങളുടെ അംശവും ഉണ്ട്. എന്നാല്‍ കേരളത്തിലെ പച്ചക്കറി കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്നു നേരിട്ടു ശേഖരിച്ചു പരിശോധിച്ച 82 സാംപിളുകളില്‍ 80 എണ്ണവും കീടനാശിനിരഹിതമായിരുന്നെന്ന് കാര്‍ഷിക സര്‍വ്വകലാശാല വെളിപ്പെടുത്തി. ഇതില്‍ തിരുവനന്തപുരത്തു നിന്നു ലഭിച്ച പാവലിലും തൃശൂരില്‍ നിന്നു ശേഖരിച്ച മല്ലിയിലയിലും മാത്രമാണു കീടനാശിനിയുടെ അളവ് കുറച്ചെങ്കിലും കണ്ടെത്തിയത്.