സോഷ്യൽ മീഡിയകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില രസകരമായ വസ്തുതകൾ

single-img
8 June 2015

social_media സോഷ്യൽ മീഡിയകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട  ചില രസകരമായ വസ്തുതകൾ

1.   അമേരിക്കയിൽ ആരംഭിച്ച ഫേസ്ബുക്കിന്റെ  90% ഉപയോക്താക്കളും അമേരിക്കയ്ക്ക് പുറത്തുളളവരാണ്.

2. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ആദ്യത്തെ രണ്ടു സ്ഥാനങ്ങൾ ഫേസ്ബുക്കിനും യുറ്റൂബിനും അവകാശപ്പെട്ടതാണ്.

3. ഫേസ്ബുക്കും യൂറ്റൂബും കഴിഞ്ഞാൽ ലോകത്തെ മൂന്നാമത്തെ വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ചൈനയുടെ ക്യൂസാണ്

4. ചൈനയിൽ ഒട്ടുമിക്ക സോഷ്യൽ മീഡിയകളും നിരോധിച്ചവയാണ്.

5. ചൈനയില്‍ ഗൂഗിള്‍ പ്ലസിന് 100 മില്ല്യണ്‍ ഉപയോക്താക്കളും, ട്വിറ്ററിന് 80 മില്ല്യണും, യൂട്യൂബിന് 60 മില്ല്യണും ഉപയോക്താക്കളാണ് ഉളളത്.

6. ലിങ്ക്ഡ്ഇന്‍ ഉപയോഗിക്കുന്നതിൽ മൊത്തം ഉപഭോക്താക്കളുടെ 25% ഇന്ത്യക്കാർ. കൂടാതെ ഗൂഗിള്‍ പ്ലസിലും അമേരിക്കക്കാരേക്കാള്‍ ഇന്ത്യക്കാരാണ് കൂടുതല്‍.

7. ഭൂഖണ്ഡങ്ങളിൽ ഏഷ്യയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഉപഭോക്താക്കൾ

8. സ്മാർട്ട് ഫോണുകളിൽ നിന്നുമാണ് ഏറെ ജനങ്ങളും സോഷ്യൽ മീഡിയ എടുക്കുന്നത്.

9. തായ്ലണ്ടിൽ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളില്‍ 82%-ഉം അവരുടെ ഫോണുകളില്‍ ദിവസവും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു.