ബെല്‍റ്റിന്‍റെ വിലയെച്ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് ഉപഭോക്താക്കൾ സെയില്‍സ് ബോയിയെ കൊല്ലപ്പെടുത്തി

single-img
8 June 2015

fsg-crime-scene-response-unit-01ബെല്‍റ്റിന്‍റെ വിലയെച്ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് ഉപഭോക്താക്കൾ സെയില്‍സ് ബോയിയെ കൊല്ലപ്പെടുത്തി. ചെന്നൈയിലാണ് സംഭവം. 17 കാരനായ സെയില്‍സ് ബോയ് അബ്ദുള്‍ ഗഫൂറിനെ വധിച്ച സംഭവത്തിൽ രണ്ട് കുട്ടികളുള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബെല്‍റ്റുകളും സണ്‍ഗ്ലാസുകളും വില്‍ക്കുന്ന കടയിലെ സെയില്‍സ്മാനായിരുന്ന അബ്ദുള്‍ ഗഫൂര്‍ കടയില്‍ ഒറ്റക്കുണ്ടായിരുന്ന സമയത്ത്. ഒരു ബന്ധുവിന്‍റെ കല്യാണത്തിൽ പങ്കെടുക്കാനായി ചെന്നൈയിലെത്തിയ മൂന്നു പേരും ബെല്‍റ്റ് വാങ്ങാനായി കടയിലെത്തി. ഇവര്‍ തെരഞ്ഞെടുത്ത ബെല്‍റ്റിന്‍റെ വില 150 രൂപയാണെന്ന് ഗഫൂര്‍ അറിയിച്ചിരുന്നു. എന്നാൽ വില കൂടുതലാണെന്നും തങ്ങള്‍ നൂറ് രൂപ മാത്രമേ നൽകുകയുള്ളുവെന്നുമായിരുന്നു മറുപടി.

നൂറ് രൂപ വലിച്ചെറിഞ്ഞ് മൂവര്‍ സംഘം കടവിടാനൊരുങ്ങുമ്പോൾ ഗഫൂര്‍ ഇവരെ തടഞ്ഞു. മുഴുവന്‍ പണം നല്‍കുകയോ ബെല്‍റ്റ് തിരികെ തരുകുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഗഫൂറിനെ മര്‍ദിച്ച മൂവര്‍ സംഘം നിലത്ത് തള്ളിയിട്ടു. ചവിട്ടുപടിയിലെ കോണ്‍ക്രീറ്റില്‍ തലയിടിച്ചു വീണ ഗഫൂറിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.