‘ഫേസ്ബുക്ക് ലൈറ്റ്’- കുറഞ്ഞ നെറ്റ്‌വര്‍ക്ക് സ്പീഡിലും വേഗത്തില്‍ ഫേസ്ബുക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ആന്‍ഡ്രോയ്ഡ് ഫേസ്ബുക്ക് ആപ്പ്

single-img
5 June 2015

Facebook-liteനെറ്റ്‌വര്‍ക്ക് സ്പീഡ് കുറഞ്ഞ രാജ്യങ്ങളില്‍ വേഗത്തില്‍ ഫേസ്ബുക്ക് ഉപയോഗിക്കാന്‍ സഹായിക്കുന്ന ആന്‍ഡ്രോയ്ഡ് ഫേസ്ബുക്ക് ആപ്പ് പുറത്തിറക്കി. ‘ഫേസ്ബുക്ക് ലൈറ്റ്’ എന്നറിയപ്പെടുന്ന 1 എം.ബി സ്റ്റോറേജ് മാത്രം ആവശ്യമുള്ള പുതിയ ഫേസ്ബുക്ക് ആപ്പ് ഉപയോഗിക്കുമ്പോള്‍ വളരെ കുറഞ്ഞ ഡേറ്റമാത്രമേ ചിലവാകൂ. സ്റ്റാറ്റസ് അപ്‌ഡേറ്റും, ഫോട്ടോ അപ്‌ലോഡും 2 ജി നെറ്റ്‌വര്‍ക്കിലും വേഗത്തില്‍ ലോഡാകുമെങ്കിലും വീഡിയോ ലഭ്യമായിരിക്കില്ല. ഇന്ത്യയില്‍ ഗൂഗിള്‍ പ്‌ളേസ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഏഷ്യയില്‍ എല്ലാ രാജ്യങ്ങളിലും ഫേസ്ബുക്ക് ലൈറ്റ് ഇപ്പോള്‍ ലഭ്യമാണ്. യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ വൈകാതെ ലഭ്യമാകും.