മാറുന്ന കാലത്തിലെ മലയാളിയുടെ ദാമ്പത്യജീവിതത്തിന്റെ നേര്‍ക്കാഴ്ചയുമായി ‘മോര്‍ട്ടല്‍ ലൗ’

single-img
4 June 2015

Mortal Love

മാറുന്ന കാലത്തില്‍ മലയാളിയുടെ ദാമ്പത്യ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയുമായി എത്തിയ ഷോര്‍ട്ട് ഫിലിം ‘മോര്‍ട്ടല്‍ ലൗ’ ശ്രദ്ധയാകര്‍ഷിക്കുന്നു. മലയാളിയുടെ ഇന്നത്തെ തലമുറയില്‍ പരക്കേ കണ്ടുവരുന്ന അരാജകത്വത്തിന്റെ ഭീതി വ്യക്തതയോടെ വരച്ചു കാട്ടുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകന്‍ ഫാസില്‍ ഫൈസലാണ്.

ഒരു ത്രില്ലര്‍ രീതിയില്‍ കഥ പറഞ്ഞിരിക്കുന്ന മോര്‍ട്ടല്‍ ലൗവിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് നന്ദുരാജാണ്. മിഥുന്‍ നായര്‍ ഛായാഗ്രഹണവും വിഷ്ണു നാരായണന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ച ചിത്രത്തിന് ധീരജ് സുകുമാരനാണ് സംഗീതമൊരുക്കിയിരിക്കുന്നത്.