സൗകര്യങ്ങളുടെ കാര്യത്തില്‍ വിമാന കമ്പനികളും റെയില്‍വേയും ചിലപ്പോള്‍ നാണിച്ചുപോകും, സന്ദീപിന്റെ ഓട്ടോ കണ്ടാല്‍

single-img
4 June 2015

221വിമാന കമ്പനികളും റെയില്‍വേയും ചിലപ്പോള്‍ നാണിച്ചുപോകും മുംബൈബയിലെ സന്ദീപ് ബച്ചെയുടെ ഓട്ടോ കണ്ടാല്‍. വന്‍തുകമുടക്കി യാത്രചെയ്യുന്ന തങ്ങളുടെ കസ്റ്റമേഴ്‌സിന് നല്‍കുന്ന സേവനങ്ങള്‍ക്ക് അടുത്തെത്തും സന്ദീപ് തന്റെ ഓട്ടോയില്‍ കയറുന്ന കസ്റ്റമേഴ്‌സിന് നല്‍കുന്ന സേവനങ്ങളും. ഫ്രീ വൈ ഫൈ, എല്‍സിഡി ടിവി, മൊബൈല്‍ ചാര്‍ജിങ്, റീച്ചാര്‍ജ്, പത്രം, മാസിക, മൊബൈല്‍, എസ്ടിഡി- ഐഎസ്ഡി സൗകര്യമുള്ള പിസിഓ എന്തിന് അത്യാവശ്യമെങ്കില്‍ ചൂടുകാപ്പി വരെ സന്ദീപിന്റെ ഓട്ടോയില്‍ യാത്രക്കാരുടെ സന്തോഷത്തിനായുണ്ട്.

ബാന്ദ്ര സ്വദേശിയായ സന്ദീപിന്റെ ഓട്ടോയില്‍ ില്ലാത്തതൊന്നുമിശല്ലന്ന് ചുരുക്കം. യാത്ര ചെയ്യുന്നതിനിടെ ദാഹം തോന്നിയാല്‍ വഴിയില്‍ നിര്‍ത്തുകയും കട തിരക്കി നടക്കുകയുമൊന്നും വേണ്ട്. സന്ദീപിന്റെ ഓട്ടോയില്‍ തന്നെ ആവശ്യക്കാര്‍ക്ക് ഒരു ഗ്ലാസിന് അഞ്ച് രൂപ നിരക്കില്‍ വെള്ളവും തയ്യാറാണ്. മുഖം വിയര്‍ത്താല്‍ തുടയ്ക്കാന്‍ ടിഷ്യൂ പേപ്പറും സന്ദീപിന്റെ ഓട്ടോയിലുണ്ട്. അത് ഫ്രീയാണ്.

യാത്രക്കാരുടെ ഇരിപ്പിടത്തിന് സമീപത്തായി മിഠായിയുണ്ട്. മിഠായി എടുക്കുനന്നവര്‍ അവര്‍ക്ക് ഇഷ്ടമുള്ള തിക അതിനടുത്തുള്ള ടിന്നില്‍ നിക്ഷേപിച്ചാല്‍ മതിയാകും. മാത്രമല്ല ഓട്ടോയില്‍ കയറുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കും വികലാംഗര്‍ക്കും ഓട്ടോക്കൂലിയില്‍ ഇളവുംസന്ദീപ് നല്‍കുന്നുണ്ട്.

53

തന്റെ ഓട്ടോയില്‍ കയറുന്നവരൊക്കെ തൃപ്തരായിരിക്കണമെന്നുള്ള ആഗ്രഹമാണ് സന്ദീപിന്റേത്. 15 വര്‍ഷമായി ഓട്ടോ ഓടിക്കുന്ന സന്ദീപ് കാറിനേയും തോല്‍പ്പിക്കുന്ന സീറ്റുകളാണ് തന്റെ ബജാജ് ഓട്ടോയില്‍ ഘടിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ വീടിനുള്ളിലെ റൂമിലിരിക്കുന്ന അതേ അനുഭവമാണ് സന്ദീപിന്റെ ഓട്ടോയിലിരിക്കുമ്പോള്‍ തോന്നുന്നതെന്ന് യാത്രക്കാരും പറയുന്നു.

അന്നന്നത്തെ കറന്‍സി നിരക്കുകളും സ്വര്‍ണം വെള്ളി നിരക്കുകള്‍ വരെ ലഭ്യമാകുന്ന ഓട്ടോ സത്യത്തില്‍ പ്രദേശവാസികള്‍ക്ക് ഒരത്ഭുതമാണ്. മറ്റു ഓട്ടോറിക്ഷകളിലുള്ളതുപോലെ സന്ദീപിന്റെ ഓട്ടോയുടെ ഫസ്റ്റ് എയിഡ് ബോക്‌സ് വെറും കാലിയല്ല. യാത്രക്കാര്‍ക്കായി നല്ല വിലകൂടിയ മരുന്നകളാണ് സന്ദീപ് തന്റെ ഓട്ടോയില്‍ ഒരുക്കിവെച്ചിട്ടുള്ളത്.

33

ഇത്രയൊക്കെ കാരണങ്ങള്‍ കൊണ്ടുതന്നെ സന്ദീപിന്റെ ഓട്ടോയില്‍ ഒരു പ്രാവശ്യം യാത്ര ചെയ്യുന്നവര്‍ സന്ദീപിന്റെ ഓട്ടോ മാത്രമേ വിളിക്കാറുള്ളൂ. ഒരു യഥാര്‍ത്ഥ സല്‍മാന്‍ ഖാന്‍ ആരാധകനായ സന്ദീപ് തന്റെ ഓട്ടോയില്‍ കയറുന്നവര്‍ക്കായി സല്ലുവിന്റെയും ഗോവിന്ദയുടെയും ചിത്രങ്ങളാണ് ഇടാറുള്ളത്. പറഞ്ഞുവരുമ്പോള്‍ ഒരു ടോയ്‌ലെറ്റ് കൂടിയായാല്‍ സന്ദീപിന്റെ ഓട്ടോ എയര്‍ഇന്ത്യ ഫ്‌ളൈറ്റിന് തില്യമാകുമായിരുന്നുവെന്ന് സാരം. ഒരുപക്ഷേ ഓട്ടോയുടെ വലിപ്പം കുറച്ചുകൂടെയുണ്ടായിരുന്നുവെങ്കില്‍ സന്ദീപ് അതും നോക്കിയേനെ.

72