ലോക സഞ്ചാരപ്രിയരുടെ പ്രിയ ഇടങ്ങളിലൊന്നായി നമ്മുടെ സ്വന്തം താജ്മഹലും

single-img
3 June 2015

taj2dലോകമെങ്ങുമുള്ള സഞ്ചാരികളുടെ പ്രിയ ഇടങ്ങളിലൊന്നായി നമ്മുടെ സ്വന്തം താജ്മഹലും ഇടംപിടിച്ചു. പ്രമുഖ യാത്രാ വെബ്‌സൈറ്റായ ട്രിപ് അഡ്വൈസറുടെ ട്രാവലേഴ്‌സ് ചോയ്‌സ് അവാര്‍ഡ് 2015 ല്‍ മൂന്നാം സ്ഥാനത്തെത്തിയാണ് ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ തന്റെ സാന്നിദ്ധ്യമറിയിച്ചത്.

പെറുവിലെ മാച്ചുപിച്ചു, കംബോഡിയിലെ അങ്കോര്‍ വാത്ത് എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ട്രിപ് അഡ്വൈറില്‍ ലോകമെങ്ങമുള്ള സഞ്ചാരികള്‍ കുറിക്കുന്ന അഭിപ്രായങ്ങള്‍ ശാസ്ത്രീയമായി വിലയിരുത്തിയാണ് റാങ്കിങ് നിശ്ചയിച്ചിരിക്കുന്നത്.