കൊച്ചിയുടെ ആകര്‍ഷണമായ മറൈന്‍ഡ്രൈവിലെ കടലിലേക്ക് ഫഌറ്റിലേയും മറ്റും മാലിന്യങ്ങള്‍ ചാക്കിലാക്കി വലിച്ചെറിഞ്ഞ് പ്രദേശവാസികള്‍

single-img
3 June 2015

Marine

കൊച്ചിയുടെ ആകര്‍ഷണമായ മറൈന്‍ഡ്രൈവില്‍ ഫഌറ്റിലേയും മറ്റും മാലിന്യങ്ങള്‍ ചാക്കിലാക്കി വലിച്ചെറിയുന്ന പ്രദേശവാസികളുടെ വീഡിയോ ചര്‍ച്ചയാകുന്നു. വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയിലെന്ന് അഹങ്കരിക്കുന്ന മലയാളിയുടെ മനസ്സിന്റെ വൃത്തികെട്ട മുഖമാണ് ഈ വീഡിയോയിലൂടെ വ്യക്തമാകുന്നത്.

തോമസ് പൗലോസ് നെച്ചുപാടം എന്നയാള്‍ മറൈന്‍ഡ്രൈവിലെ ഒഷ്യാനോ മാളിന്റെ സമീപത്തുനിന്നാണ് ദൃശങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഒഷ്യാനോ മാളില്‍ നിന്നോ ഡിഡി സമുദ്രദര്‍ശന്‍ എന്ന ഫഌറ്റില്‍ നിന്നോ ഉളള മാലിന്യങ്ങള്‍ ചാക്കിലാക്കി ഒരു സംഘം ആള്‍ക്കാര്‍ മറൈന്‍ഡ്രൈവിലെ കായലിലേക്ക് എറിയുന്നതാണ് ഈ വീഡിയോയിലുള്ളത്. ഇമപ്പാള്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ ഈ വീഡിയോ വന്‍ ചര്‍ച്ചയായിക്കഴിഞ്ഞു.