ആനക്കൊമ്പില്‍ തൂങ്ങി അഭ്യാസ പ്രകടനം നടത്തിയ നടന്‍ ഫഹദ് ഫാസിൽ വിവാദത്തിൽ

single-img
3 June 2015

fahad_fazilആനക്കൊമ്പില്‍ തൂങ്ങി അഭ്യാസ പ്രകടനം നടത്തിയ നടന്‍ ഫഹദ് ഫാസിൽ വിവാദത്തിൽ. ഫഹദിന്റെ പ്രകടനം ഫെയ്‌സ്ബുക്കിലൂടെ കണ്ട മൃഗസ്‌നേഹികള്‍ പതിഷേധവുമായി രംഗത്തെത്തി. ആനക്കൊമ്പില്‍ തൂങ്ങിയുള്ള ഫഹദിന്റെ അഭ്യാസത്തിന്റെ ദൃശ്യങ്ങള്‍ തിങ്കളാഴ്ച്ച രാത്രിലെ മുതലാണ് ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.  ‘ഫഹദിന്റെ ധൈര്യം’ എന്ന തലക്കെട്ടോടെ പുറത്തു വന്ന വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണം ലഭിച്ചെങ്കിലും നിരവധി പേര്‍ എതിര്‍പ്പുമായി രംഗത്തെത്തി. ഫഹദ് ഫാസിലിനെ അറസ്റ്റ് ചെയ്യണമെന്നാണ് മൃഗസ്‌നേഹികളുടെ ആവശ്യം.

21 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആനക്കൊമ്പില്‍ ഒന്നിലധികം തവണ നടന്‍ പൊങ്ങിതാഴുന്നുണ്ട്.. ഫഹദിന്റെ തൊട്ടടുത്തായി ആനപാപ്പാനും നില്‍ക്കുന്നുണ്ട്. യാതൊരു സുരക്ഷാ മുന്‍കരുതലും ഇല്ലാതെയാണ് ഫഹദിന്റെ അഭ്യാസ പ്രകടനം. അക്ഷമനായി ആന തല കുലുക്കുന്നതും വീഡിയോയിലുണ്ട്. അഭ്യാസം ഒരാള്‍ കാമറയില്‍ ചിത്രീകരിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ എവിടെ വെച്ചാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല.  സിനിമയ്ക്കുവേണ്ടിയുള്ള ചിത്രീകരണമാണോ അതോ ഫഹദിന്റെ സ്വകാര്യനിമിഷങ്ങളാണോ ഇതെന്നും സ്ഥിരീകരിച്ചിട്ടില്ല.

ഫഹദ് ഫാസിലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മൃഗക്ഷേമ ബോര്‍ഗ് അംഗം എംഎന്‍ ജയചന്ദ്രന്‍ രംഗത്തെത്തി. സുപ്രീം കോടതി വിധിയുടെ പരസ്യമായ ലംഘനമാണ് ഫഹദ് നടത്തിയിരിക്കുന്നത്. അഭ്യാസ പ്രകടനം അനുകരിച്ച് ആരെങ്കിലും മരിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം നടന്‍ ഏറ്റെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു.  മൃഗങ്ങളോടുള്ള ക്രൂരത തടയുവാനായി 1960ല്‍ നിലവില്‍ വന്ന നിയമപ്രകാരം ആനക്കൊമ്പില്‍ തൂങ്ങുന്നത് കുറ്റകരമാണ്.