തങ്ങളുടെ സ്വതന്ത്ര്യ യുദ്ധത്തിന് പിന്തുണ നല്‍കിയ വിദേശ സുഹൃത്തുക്കള്‍ക്കുള്ള ബംഗ്ലാദേശിന്റെ ബഹുമതിക്കര്‍ഹനായി ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി വാജ്‌പേയി

single-img
2 June 2015

guiding-lights-banner

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യയുദ്ധത്തിനു പിന്തുണ നല്‍കിയ വിദേശ സുഹൃത്തുക്കള്‍ക്കായി നല്‍കുന്ന ബഹുമതിക്കര്‍ഹനായി മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി. വരുന്ന ജൂണ്‍ 6ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആറിന് ബംഗ്ലാദേശ് സന്ദര്‍ശിയ്ക്കുമ്പോള്‍ വാജ്‌പോയിക്കു വേണ്ടി ഈ ബഹുമതി ഏറ്റുവാങ്ങും

1971ലെ ബംഗ്ലദേശ് സ്വാതന്ത്ര്യയുദ്ധത്തിനു പിന്തുണ നല്‍കിയ വിദേശവ്യക്തികളെ ബഹുമതി നല്‍കി ആദരിക്കാനാരംഭിച്ചത് 2008ല്‍ അവാമി ലീഗ് പാര്‍ട്ടി അധികാരത്തിലെത്തിയതോടെയാണ്. ഇതില്‍ ആദ്യം അര്‍ഹയായത് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ്.

കടുത്ത അനാരോഗ്യം നിമിത്തം ഓര്‍മശക്തിയും സംസാരശേഷിയും നഷ്ടപ്പെട്ട അവസ്ഥയില്‍ ന്യൂഡല്‍ഹിയിലെ വസതിയില്‍ വിശ്രമജീവിതം നയിക്കുകയാണ് വാജ്‌പേയി.