വിവാഹ ആഘോഷച്ചടങ്ങില്‍ വധുവരന്‍മാര്‍ക്ക് ആശംസയര്‍പ്പിക്കാന്‍ തന്റെ ഊഴവും കാത്ത് സാധാരണക്കാരിലൊരാളായി കേന്ദ്രമന്ത്രി മനോഹര്‍ പരീക്കര്‍

single-img
2 June 2015

Kiranഗോവയില്‍ നടന്ന വിവാഹ ആഘോഷച്ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ വധൂവരന്‍മാര്‍ക്ക് ആശംസയര്‍പ്പിക്കാന്‍ സാധാരണക്കാരിലൊരാളായി ക്യൂവില്‍ നിന്നു. വി.ഐ.പി സെക്യുരിറ്റിയുണ്ടായിട്ടും മറ്റുള്ളവര്‍ക്കൊപ്ം തന്റെ ഊഴം കാത്ത് വരിയില്‍ നില്‍ക്കുന്ന മന്ത്രിയുടെ ഫോട്ടോ മസാഷ്യല്‍ മീഡിയകളില്‍ തരംഗമായിരിക്കുയാണ്.

പ്രസ്തുത വിവാഹത്തിനെത്തിയ വിവാഹത്തിനെത്തിയ കിരണ്‍ ചിട്‌നിസ് എന്ന പെണ്‍കുട്ടിയാണ് മന്ത്രി ക്യൂവില്‍ നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഉടന്‍തന്നെ അത് ജനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.

തന്റെ ജന്മനാടായ ഗോവയില്‍നിന്നുള്ള മന്ത്രിയെ ക്യുവില്‍ കണ്ട കിരണ്‍ അത്ഭുതം മറച്ചുവെച്ചില്ല. മനോഹര്‍ ഭായ് ഒട്ടും മാറിയിട്ടില്ലെന്നും അദ്ദേഹം തന്റെ സ്വതസിദ്ധമായ വിനയം മുഖ്യമന്ത്രി പദത്തില്‍ നിന്ന് കേന്ദ്ര പ്രതിരോധമന്ത്രി പദത്തിലേക്കുള്ള യാത്രയിലും സൂക്ഷിക്കുന്നുവെന്നും കിരണ്‍ ഫേസ്ബുക്കില്‍ പറഞ്ഞു.