വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുവാന്‍ സംസ്ഥാനത്തിന്റെ ഭാഗത്തു നിന്നും കൃത്യമായി കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ കേന്ദ്രം മറ്റു വഴികള്‍ സ്വീകരിക്കുമെന്ന് ഗഡ്കരി

single-img
2 June 2015

nithinവിഴിഞ്ഞം തുറമുഖപദ്ധതിയില്‍ കേരളത്തിന് താക്കീത് നല്‍കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പദ്ധതിയില്‍ കൃത്യമായി കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ കേന്ദ്രത്തിന് മറ്റു വഴികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.

വിഴിഞ്ഞം പദ്ധതി കേരളത്തിലെ രാഷ്ട്രീയ വിവാദങ്ങളില്‍പ്പെട്ട് വൈകിപ്പിക്കരുത്. പദ്ധതി കേരളത്തിന് വേണമോ എന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി വൈകുന്നത് രാജ്യത്തിന് നഷ്ടമുണ്ടാക്കുമെന്നും കേരളത്തിലെ ഇപേപ്പാഴത്തെ രാഷ്ട്രീയ സാഹചര്യം സ്വകാര്യ നിക്ഷേപകരെ അകറ്റുന്നതായും ഗഡ്കരി പറഞ്ഞു.