തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് സി.പി.എം. എം.ടി.സുലേഖക്കെതിരെ പരാതി നല്‍കി

single-img
1 June 2015

sulekhaതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് സി.പി.എം. ഡോ.എം.ടി. സുലേഖക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സംസ്ഥാന സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനമായ സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായ സുലേഖ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ച് മാധ്യമങ്ങളോട് രാഷ്ട്രീയ അഭിപ്രായപ്രകടനം നടത്തുകയും യു.ഡി.എഫിനെ വിജയിപ്പിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തുവെന്നാണ് ആരോപണം. സി.പി.എം. സംസ്ഥാനകമ്മിറ്റിയംഗം ആനാവൂര്‍ നഗപ്പനാണ് പരാതി നല്‍കിയത്.