പ്രേക്ഷക മനസ്സില്‍ പ്രേമം പൂത്ത് തുടങ്ങി…..

single-img
1 June 2015

premam-movie-reviewഎണ്‍പതുകളില്‍ ബാല്യവും തൊണ്ണൂറുകളില്‍ കൗമാരവും കടന്നവരുടെ കഥയാണ് പ്രേമത്തിലൂടെ അല്‍ഫോന്‍സ് പുത്രന്‍ അവതരിപ്പിക്കുന്നത്. ജോര്‍ജ്ജ ഡേവിഡിന്റെ ജീവിതകാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാവികാസം. കൗമാരകാലത്തെ ആകര്‍ഷണത്തിനൊപ്പമുള്ള പ്രേമം ,കലാലയകാലത്തെ പ്രേമം ,ഒടുവില്‍ വിവാഹത്തിലെത്തുന്ന പ്രേമം എന്നിങ്ങനെ വിവിധ കാലഘട്ടങ്ങളിലെ പ്രണയത്തെ അതിസമര്‍ത്ഥമായി വിന്യസിച്ചിരിക്കുകയാണ് ആല്‍ഫോന്‍്‌സ് പുത്രന്‍ .

ജോര്‍്ജ്ജ് ഡേവിഡ് എന്ന നായകന്റെ പ്രായത്തിനൊപ്പം പ്രേമത്തിന്റെ ഗതിവേഗങ്ങളും മാറുന്നുണ്ട്. അടുത്ത സൂപ്പര്‍ സ്റ്റാര്‍ ഫഗദ്ഫാസിലോ , ദുല്‍ഖര്‍ സല്‍മാനോ എന്ന് സംശയത്തിലിരിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് നിവിന്‍ പോളിയുടെ ജോര്‍ജ് മൂന്ന് കാലത്തെ ജോര്‍ജ്ജ് ഡേവിഡിനെ ശരീരഭാഷകളിലും ശൈലിയിലും വേറിട്ടവതരിപ്പിച്ചു. ഈ നടന്റെ ഇതുവരെയുളളതില്‍ മികച്ച പ്രകടനവുമാണ് പ്രേമത്തിലേത്. വൈകാരിക രംഗങ്ങളെ ഫലിപ്പിക്കാനാകില്ലെന്ന പോരായ്മയെ നിവിന്‍ പ്രേമത്തില്‍ മറികടക്കുന്നുവെന്നത് എടുത്ത് പറയേണ്ട പ്രത്യേകതാണ്. ആക്ഷനും ഡാന്‍സും പ്രണയവും കാര്‍ക്കശ്യവും നിറഞ്ഞ ഭാവഭിന്നതകളില്‍ ചിലതിലെങ്കിലും ആറാം തമ്പുരാനിലെ മോഹന്‍ലാലിനെയും ഓര്‍മ്മിപ്പിച്ചു.

സായ് പല്ലവിയാണ് മറ്റൊരു താരം , ചിത്രത്തിലെ പ്രധാനനായികയായ ഇവരിലാണ് ചില നേരം ചിത്രത്തിന്റെ സൗന്ദര്യം. ആ കഥാപാത്രത്തിലുണ്ടാകുന്ന സംശയങ്ങളെ രൂപഭാവങ്ങളിലും നിലനിര്‍ത്തി. പ്രേമത്തിലെ മുഖ്യആകര്‍ഷണവും സായ് പല്ലവി തന്നെ. ഒപ്പം ശബരീഷ്,കിച്ചു,അല്‍ത്താഫ്,വില്‍സണ്‍ ജോസഫ്,സൗബിന്‍ ഷാഹിര്‍,വിനയ് ഫോര്‍ട്ട്,രണ്‍ജി പണിക്കര്‍,മഡോണ എന്നിവരുടെ കഥാപാത്രങ്ങളും സിനിമയ്ക്ക് പുതുമ നല്‍കുന്നു.
യാഥാര്‍ത്ഥ്യബോധത്തോടെ കഥ പറയുന്ന സംവിധായകന്‍ തന്നെയാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ നാല്‍പ്പത്തിയഞ്ച് മിനിട്ടുണ്ട് സിനിമയെങ്കിലും ആഘോഷിക്കേണ്ടവര്‍ക്ക് മനസറിഞ്ഞ് ആഘോഷിക്കാനുള്ള വക നല്‍കുന്നുണ്ട് പ്രേമം. ഒപ്പം ജീവിതയാഥാര്‍ത്ഥ്യങ്ങളും.