ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പരയെ സംബന്ധിച്ച് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് സുഷമാ സ്വരാജ്

single-img
1 June 2015

downloadഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പരയെ  സംബന്ധിച്ച് ഇതുവരെ തീരുമാനം  കൈക്കൊണ്ടിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഇന്ത്യാ-പാക് ഉഭയകക്ഷി ക്രിക്കറ്റ് പരമ്പര  പുന:രാരംഭിക്കുന്നതിനു വേണ്ടി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഷഹരിയാർ ഖാൻ അടുത്തിടെ ഇന്ത്യ സന്ദർശിച്ച സാഹചര്യത്തിലാണ് സുഷമയുടെ വിശദീകരണം. കൊൽക്കത്തയിൽ ബി.സി.സി.ഐ പ്രസിഡന്ര് ജഗ്മോഹൻ ഡാൽമിയയുമായി ഷഹരിയാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ആദ്യ ടെസ്റ്റ് പരന്പര ഈ വർഷം അവസാനം നടത്താൻ തീരുമാനിച്ചതായി ഇരുവരും സംയുക്ത വാർത്താസമ്മേളനത്തിൽ അറിയിക്കുകയുണ്ടായി.