ഇന്ത്യയിലെ ആദ്യ സെമി ഹൈ സ്പീഡ് ട്രെയിന്‍ ഗതിമാന്‍ എക്‌സ്പ്രസ് ജൂണ്‍ ഒന്‍പതിന് ഓടിത്തുടങ്ങും

single-img
1 June 2015

Gatimaan_Express_Indias_trainഡല്‍ഹി-ആഗ്ര റൂട്ടില്‍ ഇന്ത്യയിലെ ആദ്യ സെമി ഹൈ സ്പീഡ് ട്രെയിനായ ഗതിമാന്‍ എക്‌സ്പ്രസ് ജൂണ്‍ ഒന്‍പതിന് ഓടിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. അധികൃതരുടെ സുരക്ഷാ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ഉദ്ഘാടനം പലതവണ മാറ്റിവച്ച ട്രെയിനാണ് 9ന് ഓടാന്‍ തയ്യാറെടുക്കുന്നത്.

സുരക്ഷാ സര്‍ട്ടിഫിക്കറ്റ് അടുത്ത ദിവസങ്ങളില്‍ തന്നെ ലഭിക്കുമെന്നും പ്രധാനമന്ത്രി നരേന്രഎദമോദി ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുമെന്നുമാണ് ശറയില്‍വേ അധികൃതര്‍ നല്‍കുന്ന സൂചന. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഈ ട്രെയിന്‍ ഡല്‍ഹി- ആഗ്ര 200 കിലോമീറ്റര്‍ ദൂരം ഒന്നേമുക്കാല്‍ മണിക്കൂര്‍കൊണ്ടു പിന്നിടും.

ഇത്ര വേഗതയില്‍ ഓടുന്ന ഇന്ത്യയിലെ ആദ്യ ട്രെയിന്‍ കൂടിയാണ് ഗതിമാന്‍ എക്‌സ്പ്രസ്. ഈ ട്രെയിനിനായി തന്നെ പ്രത്യേകം രൂപകല്‍പന ചെയ്ത 12 കോച്ചുകളാണ് ഉപയോഗിക്കുന്നത്. ഈ പദ്ധതി വിജയകരമായാല്‍ തെരഞ്ഞെടുക്കപ്പെട്ട മറ്റ് ഒന്‍പതു റൂട്ടുകളില്‍കൂടി ഇത്തരം ട്രെയിനുകള്‍ ഓടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.