എസ്എസ്എല്‍സി ഫലം വന്നപ്പോള്‍ ആക്രോശിച്ചവര്‍ സിബിഎസ്ഇ ഫലം വന്നപ്പോള്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് അബ്ദുറബ്ബ്

single-img
1 June 2015

abdul-rubഎസ്എസ്എല്‍സി ഫലം വന്നപ്പോള്‍ തന്നെയും മന്ത്രിസഭയേയും വിമര്‍ശനങ്ങളാല്‍ ആക്രോശിച്ചവര്‍ സിബിഎസ്ഇ ഫലം വന്നപ്പോള്‍ പ്രതികരിച്ചില്ലെന്ന് വിദ്യഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. സിബിഎസ്ഇ 100 ശതമാനം വിജയിച്ചാലും കുഴപ്പമില്ലാ എന്നാണോ നിലപാടെന്നും, മാധ്യമങ്ങള്‍ നല്ല കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാശത ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ച് കാണിച്ച് അനാവിശ്യ വിവാദം സൃഷ്ടിക്കുന്നുവെന്നും വിദ്യഭ്യാസ മന്ത്രി പറഞ്ഞു.

വയനാട്ടില്‍ പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എസ്.എല്‍.സി ഫലം വന്നപ്പോള്‍ ബാക്കിയുള്ള രണ്ട് ശതമാനത്തെ കൂടി പാസാക്കി എല്ലാവരെയും പാസാക്കിക്കൂടെയെന്ന് ചോദിച്ച് കോലാഹലം നടത്തിയവരെ സിബിഎസ്ഇ ഫലം വന്നപ്പോള്‍ കണ്ടില്ല. ശുചിമുറികള്‍ ആവശ്യത്തിനില്ലെന്ന വാര്‍ത്ത വലിയ പ്രാധാന്യത്തോടെ നല്‍കിയ മാധ്യമങ്ങള്‍ ശുചിമുറി സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കിയ മന്ത്രിസഭാ യോഗത്തിന്റെ വാര്‍ത്ത വേണ്ട അതിന്റെതായ പ്രാധാന്യത്തോടെ നല്‍കിയില്ലെന്നും മാധ്യമങ്ങള്‍ നെഗറ്റീവ് വാര്‍ത്തകള്‍ക്ക് മാത്രമാണ് ഊന്നല്‍ ശകാടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ എസ്എസ്എല്‍സി വിജയം 97.99 ശതമാനമായിരുന്നത് പുതുക്കിയപ്പോള്‍ 98.57 ആയി ഉയരുകയായിരുന്നു. എന്നാല്‍ സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന്റെ വിജയശതമാനം 99.77 ആയിരുന്നു.