നരേന്ദ്രമോദി ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും

single-img
1 June 2015

modiഇന്ന് ലോകത്തില്‍ നിലവിലുള്ള ഏക ജൂത രാഷ്ട്രമായ ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി മാറുന്നു. ഇസ്രായേല്‍ സന്ദര്‍ശനത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രണ്ടു രാജ്യങ്ങളുടെയും സൗകര്യപൂര്‍വ്വം മാത്രമേ സന്ദര്‍ശനം നടപ്പാകുകയുള്ളുവെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

ഇസ്രായേല്‍ സന്ദര്‍ശനത്തിന് മുമ്പ്് പലസ്തീന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളും ഈ വര്‍ഷം നരേന്ദ്ര മോഡി സന്ദര്‍ശിക്കുമെന്ന് സുഷമ അറിയിച്ചു. ഇസ്രായേലിന്റെ രൂപീകരണത്തെ എതിര്‍ത്തിരുന്ന ഇന്ത്യ 1992ല്‍ നരസിംഹറാവുവിന്റെ കാലത്താണ് ഇസ്രായേലുമായി സമ്പൂര്‍ണ ഉഭയകക്ഷിബന്ധം സ്ഥാപിക്കുന്നത്.

എന്നാല്‍, ഇന്ത്യന്‍ പ്രധാനമന്ത്രിമാരോ രാഷ്ട്രപതിമാരോ ഇതുവരെ ഇസ്രയേല്‍ സന്ദര്‍ശിച്ചിട്ടില്ല. വാജ്‌പേയി സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരിക്കെ എല്‍.കെ. അദ്വാനി ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു. ജസ്വന്ത് സിങ്, എസ്.എം. കൃഷ്ണ എന്നിവര്‍ വിദേശകാര്യമന്ത്രിമാര്‍ എന്ന നിലയ്ക്കും ഇസ്രയേല്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 2003ല്‍ ഇന്ത്യയിലെത്തിയ ഏരിയല്‍ ഷാരോണാണ് ഇന്ത്യ സന്ദര്‍ശിച്ച ആദ്യ ഇസ്രയേല്‍ പ്രധാനമന്ത്രി.