നെഞ്ചുവേദനയെ തുടര്‍ന്ന് റോഡരുകില്‍ കുഴഞ്ഞുവീണ യുവാവിനെ മദ്യപാനിയെന്നു കരുതി ജനങ്ങള്‍ അവഗണിച്ചു; മൂന്ന് മണിക്കൂറുകളോളം റോഡരികില്‍ കിടന്ന യുവാവിന് ഒടുവില്‍ ദാരുണാന്ത്യം

single-img
1 June 2015

1427455202heart-attack

റോഡരികില്‍ നെഞ്ചുവേദനയെത്തുടര്‍ന്നു കുഴഞ്ഞുവീണ യുവാവിനെ മദ്യപാനിയെന്ന് കരുതി നാട്ടുകാര്‍ അവഗണിച്ചു. മൂന്നു മണിക്കൂറോളം തളര്‍ന്നുകിടന്ന യുവാവ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. ചെറുവത്താനി പാറമേല്‍പറമ്പില്‍ രാധാകൃഷ്ണ(40) നാണു നാട്ടുകാരുടെ കരുണ കിട്ടാതെമരിച്ചത്. ജനങ്ങള്‍ സഞ്ചരിക്കുന്ന റോഡരികില്‍ മൂന്നു മണിക്കൂറോളം ബോധമറ്റ് കിടന്ന രാധാകൃഷ്ണനെ പോലീസും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും അതിനിടയില്‍ മരണം സംഭവിച്ചിരുന്നു.

ഇന്നലെ ഉച്ചതിരിഞ്ഞു രണ്ടിനാണു വാര്‍ക്ക പണിക്കാരനായ രാധാകൃഷ്ണന്‍ കുന്നംകുളം വ്യാപാരഭവന്‍ റോഡരികില്‍ കുഴഞ്ഞുവീണത്. എന്നാല്‍ രാധാകൃഷ്ണന്‍ കുഴഞ്ഞ് വീണത് മദ്യം കഴിച്ചാണെന്ന് കരുതിയ വഴിയാത്രക്കാര്‍ അദ്ദേഹത്തെ അവഗണിക്കുകയായിരുന്നു. രണ്ടു മണിക്കൂറിനുശേഷംഅതുവഴി വന്ന മൊബൈല്‍ ടവര്‍ ജീവനക്കാരനും ചൂണ്ടല്‍ സ്വദേശിയുമായ ജെയ്‌സണ്‍ ഈ വിവരം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസുകാരായ ജോഷി, സൂനു എന്നിവര്‍ സംഭവസ്ഥലശത്തത്തി. !

എന്നാല്‍ വായില്‍നിന്നു നുരയും പതയും വന്നു കിടക്കുകയായിരുന്ന രാധാകൃഷ്ണനെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ വീണ്ടും സമയം താമസിക്കുകയായിരുന്നു. ഇതിനിടയില്‍ പൊതുപ്രവര്‍ത്തകനായ ലെബീബ് ഹസനും മാധ്യമപ്രവര്‍ത്തകനായ ഉമ്മറും വിവരമറിഞ്ഞ് ആംബുലന്‍സുമായെത്തി രാധാകൃഷ്ണനെ 4.45 ഓടെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ഹൃദയാഘാതം മൂലം രാധാകൃഷ്ണന്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

ഇന്നലത്തെ കനത്ത വെയിലേറ്റ് റോഡരികില്‍ കിടന്ന രാധകൃഷ്ണന്റെ ശരീരത്തിലെ ജലാംശം മുഴുവനും വറ്റിപ്പോയിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ സഹായത്തിനെത്തിയവര്‍ക്കാര്‍ക്കും രാധാകൃഷ്ണന്‍ ആശരന്നും അറിഞ്ഞുകൂടായിരുന്നു. ഒടുവില്‍ രാധാകൃഷ്ണന്റെ ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.