വെളിച്ചത്തോടൊപ്പം ഒരു കുടുംബത്തിന് സന്തോഷം നല്‍കി കെ.എസ്.ഇ.ബി. ഓവര്‍സിയറായ എ.ജെ. സോമന്‍ ജോലിയില്‍ നിന്നും വിരമിച്ചു

single-img
1 June 2015

electricity

ജോലിയില്‍ നിന്നും വിരമിക്കല്‍ ഒരു വ്യത്യസ്ഥ അനുഭവമാക്കി മാറ്റുകയാണ് മണ്ണാര്‍ക്കാട് ഇലക്ട്രിക് സെക്ഷനിലെ ഓവര്‍സിയര്‍ എ.ജെ. സോമന്‍ ചെയ്തത്. തന്റെ വിരമിക്കലിലൂടെ മറ്റൊരു കുടുംബത്തിന് സന്തോഷം നല്‍കി സോമന്‍ തന്റെ ഔദ്യോഗിക ജീവിതത്തിന് തിരശ്ശീലയിട്ടപ്പോള്‍ അതൊരു പുതിയ സന്ദേശമാണ് സഹപ്രവര്‍ത്തകര്‍ക്ക് പകര്‍ന്നു നല്‍കിയതും.

വര്‍ഷങ്ങളായി സാമ്പത്തിക ബുദ്ധിമുട്ട് മൂലം വൈദ്യുതി കിട്ടാക്കനിയായ ഒരു കുടുംബത്തിനാണ് എമസാമന്റെ വിരമിക്കലിലൂടെ വെളിച്ചമെത്തിയത്. ഈ കുടുംബത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കി മറ്റുളള ജീവനക്കാര്‍ക്ക് കൂടി മാതൃകയായി വിരമിച്ചപ്പോള്‍ പിന്നാലെയുള്ളവരിലും ഒരു നന്മയുടെ വെളിച്ചം കൊളുത്താനായ സന്തോഷത്തിലാണ് ഇന്ന് സോമന്‍.

വീടിനടുത്ത് വൈദ്യുതി ലൈനുണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ട് കാരണം വൈദ്യുതി വെളിച്ചമില്ലാതെ കാലങ്ങളായി കഴിയുകയായിരുന്ന തെങ്കര മേലാമുറി സ്വദേശിനി മച്ചിങ്ങല്‍ വീട്ടില്‍ നുസൈബയുട കുടുംബത്തിനാണ് സോമന്റെ സഹായത്തോടെ വെളിച്ചമെത്തിയത്.സോമനും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സൗജന്യമായി വയറിംഗ് അടക്കമുളള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി സിഡി അടച്ച് വൈദ്യുതി കണക്ഷന്‍ എടുത്ത് കൊടുക്കുകയായിരുന്നു.

ജോലിയില്‍ നിന്നും വിരമിക്കുന്ന സോമന്റെ യാത്രയയപ്പും വൈദ്യുതി സമര്‍പ്പണോദ്ഘാടനവും മണ്ണാര്‍ക്കാട് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഡോ: പി. രാജന്‍ നിര്‍വഹിച്ചു