കൊല്‍ക്കത്തയിൽ യുവതിയെ ആശുപത്രി ജീവനക്കാര്‍ ബലാത്സംഗം ചെയ്തു

single-img
31 May 2015

rape-Logo--കൊല്‍ക്കത്തയിലെ ആര്‍. ജി കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബന്ധുവിനെ കാണാനെത്തിയ യുവതിയെ രണ്ട് ആശുപത്രി ജീവനക്കാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ഇന്നുപുലര്‍ച്ചെയാണ് സംഭവമുണ്ടായത്.

മുര്‍ഷിദാബാദ് ജില്ലയിലെ ബഹ്‌റാംപൂര്‍ സ്വദേശിയായ 24-കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ആശുപത്രിയിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍മാരായ മോസം അലി ഖാന്‍, ഹൈദര്‍ അലി എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധമാര്‍ച്ച് നടത്തി.