മാഗി :നെസ്‌ലെ ഇന്ത്യയടക്കം അഞ്ചുപേരെ പ്രതി ചേർത്ത് ഉത്തർപ്രദേശിൽ കേസെടുത്തു

single-img
31 May 2015

downloadമാഗി ഉത്പന്നത്തിന്റെ സുരക്ഷാനിലവാരം സംബന്ധിച്ച് നെസ്‌ലെ ഇന്ത്യയടക്കം അഞ്ചുപേരെ പ്രതി ചേർത്ത് ഉത്തർപ്രദേശിൽ കേസെടുത്തു. ഇതോടെ ഉത്പന്നത്തിന്റെ പ്രചാരണത്തിന് മുഖ്യപങ്കു വഹിച്ച അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, പ്രീതി സിന്റ എന്നീ ബോളിവുഡ് താരങ്ങളും കോടതി കയറേണ്ടി വരും.
പരസ്യങ്ങളിലൂടെ മാഗി ന്യൂഡിൽസ് ആരോഗ്യകരമാണെന്ന് അവകാശപ്പെട്ട താരങ്ങൾക്കെതിരെ 420, 272, 273, 109 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

 

 

ഇത്തരം കമ്പനികളിൽ നിന്ന് വൻ പ്രതിഫലം കൈപ്പറ്റുന്ന താരങ്ങൾ തങ്ങളുടെ വിശ്വാസ്യത ഉപയോഗപ്പെടുത്തി തെറ്റായ പ്രചാരണം നൽകുക വഴി രാജ്യത്തെ യുവജനങ്ങളുടെ ആരോഗ്യം വച്ചാണ് കളിക്കുന്നതെന്ന് പരാതി നൽകിയ അഭിഭാഷകൻ വ്യക്തമാക്കി.മാഗി ഉത്പന്നങ്ങളിൽ അനുവദിക്കപ്പെട്ട അളവിൽ കവിഞ്ഞ് 17 മടങ്ങ് അധികം അജിനോമോട്ടോയും ലെഡും അടങ്ങിയതായി പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്ന് എഫ്.എസ്.ഡി.എ നടപടികൾ ശക്തമാക്കി.