മാഗിയുടെ പരസ്യത്തിൽ അഭിനയിച്ചതിന് അമിതാഭ് ബച്ചനെതിരേ കേസെടുത്തു

single-img
31 May 2015

maggie-bachanമാഗി നൂഡില്‍സിന്റെ പരസ്യത്തിൽ അഭിനയിച്ചതിന് മാധുരി ദീക്ഷിത്തിനും പ്രീതി സിന്റക്കും പിന്നാലെ അമിതാഭ് ബച്ചനെതിരേയും കേസ്. ശരീരത്തിന് ഹാനികരമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ്. പരസ്യങ്ങളിലൂടെ മാഗി ന്യൂഡില്‍സ് ആരോഗ്യകരമാണെന്ന് അവകാശപ്പെട്ട താരങ്ങള്‍ക്കെതിരെ 420, 272, 273, 109 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നെസ്‌ലെ ഇന്ത്യ ലിമിറ്റഡ്, നെസ്‌ലെ നാഗല്‍ കലാന്‍ ഇന്റസ്ട്രിയല്‍ ഏരിയാ യൂണിറ്റ്, ബാരബങ്കിയിലെ ഈസി ഡേ ഔട്ട്‌ലെറ്റ്, കമ്പനിയുടെ മാനേജര്‍മാരായ മോഹന്‍ ഗുപ്ത, ഷബാബ് ആലം എന്നിവര്‍ക്കെതിരെയാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. അജിനോമോട്ടോയും ലെഡും അനുവദനീയമായതിലും കൂടുതൽ കണ്ടെത്തിയതിനെ തുടര്‍ന്ന് മാഗിയുടെ പ്രത്യേക ബാച്ച് കടകളില്‍ നിന്നും പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഏജന്‍സി ഉത്തരവിട്ടിരുന്നു.