ഡിപിഐ സ്ഥാനമൊഴിയാനുള്ള ആഗ്രഹം വിദ്യാഭ്യാസവകുപ്പിനെ അറിയിച്ചു • ഇ വാർത്ത | evartha
Kerala

ഡിപിഐ സ്ഥാനമൊഴിയാനുള്ള ആഗ്രഹം വിദ്യാഭ്യാസവകുപ്പിനെ അറിയിച്ചു

abdul-rubതിരുവനന്തപുരം: ഡിപിഐ ഗോപാലകൃഷ്ണ ഭട്ട് സ്ഥാനമൊഴിയാനുള്ള ആഗ്രഹം വിദ്യാഭ്യാസവകുപ്പിനെ അറിയിച്ചു. ഇക്കാര്യത്തില്‍ ജൂണ്‍ മൂന്നിന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനം എടുക്കും. അന്നുതന്നെ പുതിയ ഡിപിഐയെ തീരുമാനിക്കും. ഇപ്പോള്‍ ഗോപാലകൃഷ്ണ ഭട്ട് നീണ്ട അവധിയിലാണ്. ഡിപിഐ ഇല്ലാതെയാണ് പുതിയ അധ്യായനവര്‍ഷം നാളെ ആരംഭിക്കുന്നത്.