സ്ത്രീകളെ സൈന്യത്തിന്റെ സുപ്രധാന ചുമതലകളില്‍ നിയമിക്കാനാകില്ല- പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍

single-img
31 May 2015

06-manohar-parrikarസ്ത്രീകളെ സൈന്യത്തിന്റെ സുപ്രധാന ചുമതലകളില്‍ നിയമിക്കാനാകില്ലെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.  സേനയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷയില്‍ ആശങ്കയുള്ളതിനാലാണ് ഇവരെ സുപ്രധാന ചുമതലകളില്‍ നിയമിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം ചെയ്യുക, യുദ്ധം നിയന്ത്രിക്കുക പോലുള്ള സേനയുടെ സുപ്രധാന ചുമതലകളില്‍ സ്ത്രീകളെ നിയമിക്കാത്തത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് പരീക്കര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പുതിയ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പരീക്കര്‍. സ്ത്രീകളെ യുദ്ധ രംഗത്തിറക്കിയാല്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സങ്കീര്‍ണമായ മേഖലകള്‍ നിയന്ത്രിക്കുന്നവര്‍ക്ക് വേണ്ടത്ര സുരക്ഷ നല്‍കാനാകില്ല.

സ്ത്രീകള്‍ സൈനിക തടവിലാകുന്നതിനെക്കുറിച്ച് ചിന്തിക്കാനാകുമോ എന്ന് മന്ത്രി ചോദിച്ചു. ശത്രുസേനയുടെ പിടിയിലായാല്‍ വനിതാ സൈനികര്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായേക്കാം. അതേസമയം, സേനയിലെ മറ്റ് തസ്തികകളിലേക്ക് സ്ത്രീകള്‍ കടന്നുവരുന്നതില്‍ സാങ്കേതിക തടസം ഇല്ലെന്നും പരീക്കര്‍ വ്യക്തമാക്കി.