ഇ.പി.എഫിൽ 27,000 കോടി രൂപ അവകാശികളില്ലാതെ കിടക്കുന്നതായി കേന്ദ്രം

single-img
31 May 2015

black-moneyവിജയവാഡ: എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ടില്‍ (ഇ.പി.എഫ്‌) 27,000 കോടി രൂപയിലധികം അവകാശികളില്ലാതെ കിടക്കുന്നതായി കേന്ദ്ര തൊഴില്‍സഹമന്ത്രി ബന്ദാരു ദത്താത്രേയ. അവകാശികളില്ലാത്ത ഈ തുക തൊഴിലാളിക്ഷേമത്തിനായി ചെലവഴിക്കാന്‍ തൊഴില്‍മന്ത്രാലയം പദ്ധതികള്‍ തയാറാക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇ.പി.എഫില്‍ നിലവില്‍ 8.62 ലക്ഷം കോടി രൂപയാണ്‌ നിക്ഷേപമായുള്ളതെന്നും ദത്താത്രേയ വ്യക്‌തമാക്കി.