കേന്ദ്രബജറ്റില്‍ സേവന നികുതി വർദ്ധിപ്പിച്ചു; മൊബൈല്‍ കമ്പനികൾ ടോക് ടൈം വെട്ടികുറച്ചു

single-img
31 May 2015

MNP-Mobile-Number-Portability-Indiaകണ്ണൂര്‍: കേന്ദ്രബജറ്റില്‍ സേവന നികുതി വർദ്ധിപ്പിച്ചതിനെ തുടർന്ന് മൊബൈല്‍ നിരക്കുകള്‍ ജൂണ്‍ ഒന്നുമുതല്‍ കൂടും. 12.36-ല്‍ നിന്ന് 14 ശതമാനമാക്കിയാണ് നികുതി വര്‍ധനവ്. നിരക്ക് കൂട്ടുന്നതിനുപകരം ടോക് ടൈം കുറച്ചുകൊണ്ടുള്ള സംവിധാനമാണ് പല മൊബൈല്‍ കമ്പനികളും തുടരുന്നത്. ബി.എസ്.എന്‍.എല്‍ എല്ലാ വിഭാഗത്തിലും ടോക് ടൈം കുറച്ചു.

220 രൂപയുടെ പ്ലാനില്‍ ഇതുവരെ 195.80 പൈസയ്ക്ക് വിളിക്കാന്‍ പറ്റുന്നത് ഇനി മുതൽ 190 രൂപയ്‌ക്കേ വിളിക്കാന്‍ സാധിക്കു. 110 രൂപക്ക് ചാർജ് ചെയ്താൽ നേരത്തെ 94 രൂപയ്ക്ക് വിളിക്കാന്‍ സാധിക്കുമായിരുന്നു ഇനി അത് 93.43 രൂപയാകും. 55 രൂപാ പ്ലാനില്‍ ഇനി 45.25 രൂപയ്ക്കാണ് വിളിക്കാനാവുക. മറ്റ് എല്ലാ മൊബൈല്‍ കമ്പിനികളിലും ഇതേ പാതപിന്തുടരും.