ജമ്മുകശ്മീരിലെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാൻ ഭീകരർ നടത്തിയ ശ്രമം സൈന്യം പൊളിച്ചു

single-img
31 May 2015

kashmir-army-newശ്രീനഗര്‍: ജമ്മുകശ്മീരിലെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാൻ ഭീകരർ നടത്തിയ ശ്രമം സൈന്യം പൊളിച്ചു. നിയന്ത്രണ രേഖക്കടുത്ത് താങ്ധര്‍ സെക്ടറിലാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ആയുധങ്ങളുമായി അതിര്‍ത്തികടക്കാന്‍ ശ്രമിച്ച നുഴഞ്ഞുകയറ്റക്കാരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. സൈന്യത്തിന്‍റെ ശക്തമായ പ്രതിരോധത്തെ തുടര്‍ന്ന് ഭീകരര്‍ പിന്‍വാങ്ങി. വെടിവെപ്പില്‍ ആളപായമുണ്ടായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി.