രണ്ടു കിടപ്പുമുറിയും അടുക്കളയും മാത്രമുള്ള കൊച്ചുവീടിന് 55 കോടി രൂപയുടെ വൈദ്യുതി ബില്ല്; ബില്ല് കണ്ട മധ്യവയസ്കയെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
31 May 2015

55-croreരണ്ടു കിടപ്പുമുറിയും അടുക്കളയും മാത്രമുള്ള ഒരു കൊച്ചുവീട്ടിലെ ഒരു മാസത്തെ വൈദ്യുതി ഉപഭോഗത്തിന് ഇലക്ട്രിസിറ്റി ബോര്‍‍ഡ് 55 കോടി രൂപയുടെ ബില്ലിട്ടു. റാഞ്ചി സ്വദേശിയായ കൃഷ്ണ പ്രസാദിനാണ് ഈ ദുർഗതിവന്നത്.  55 കോടി രൂപയുടെ വൈദ്യുതി ബില്‍ കണ്ട കാരണത്താല്‍ തന്റെ അമ്മയ്ക്കു ഹൃദയാഘാതം വരെ ഉണ്ടാകുമായിരുന്നുവെന്ന് കൃഷ്ണ പ്രസാദ് പറയുന്നു. ഇതിനു കാരണക്കാരായവരെ കോടതി കയറ്റുമെന്നും ഇദ്ദേഹം പറയുന്നു.

വൈദ്യുതി ബില്‍ കണ്ട് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതായും കൃഷ്ണ പ്രസാദ് ചൂണ്ടിക്കാട്ടുന്നു. കടുത്ത ചൂടായിട്ടുകൂടി എസി ഉപയോഗിക്കാതെയാണ് താനും കുടുംബവും കഴിയുന്നത്.

വേനല്‍കാലം ആയതോടെ ഇവിടെയൊക്കെ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതും പതിവാണ്. എന്നിട്ടാണ് ഷോക്കടിപ്പിക്കുന്ന ബില്‍ വന്നതെന്ന് കൃഷ്ണ പ്രസാദ് പറയുന്നു. സംഭവം സാങ്കേതിക പിഴവാണെന്നും ഉത്തരവാദികളായ രണ്ടു ജീവനക്കാരെ സസ്‍പെന്‍ഡ് ചെയ്തതായും ജാര്‍ഖണ്ഡ് ഇലക്ട്രിസിറ്റി വകുപ്പ് അറിയിച്ചു.