അരുവിക്കരയില്‍ ഒ.രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ത്ഥി • ഇ വാർത്ത | evartha
Latest News

അരുവിക്കരയില്‍ ഒ.രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ത്ഥി

o.rajagopalതിരുവനന്തപുരം: അരുവിക്കരയില്‍ ഒ.രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ത്ഥി. ബിജെപി കോര്‍കമ്മിറ്റി യോഗം രാജഗോപാലിനെയാണ് സ്ഥനാര്‍ത്ഥിയായി പരിഗണിച്ചത്. സി ശിവന്‍കുട്ടി മത്സരിക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം കോര്‍കമ്മിറ്റി തള്ളി. ശക്തമായ മത്സരത്തിനുള്ള സാധ്യത കണ്ടാണ് രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.

രാജ്യം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പായതിനാല്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ശക്തി തെളിയിക്കാന്‍ രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യമുയര്‍ന്നു. സ്ഥാനാര്‍ത്ഥിയാകാന്‍ രാജഗോപാല്‍ തയ്യാറാണെന്ന് അറിയിച്ചു. രാജഗോപാലിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതോടെ അരുവിക്കരയില്‍ ശക്തമായ ത്രികോണ മത്സരമാണ് അരങ്ങേറുക.