ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫ്രന്‍സ് ഓഫീസിന് സമീപമുള്ള നവായ് സബ് കോംപ്ലക്‌സില്‍ അഗ്നിബാധ. രാവിലെയാണ് തീ കണ്ടത്, ആളപായമില്ല. അഞ്ച് ഫയര്‍എഞ്ചിനുകളുടെ സഹായത്തോടെ തീയണച്ചു.
എന്‍.സിയുടെ ഓഫീസിന് കേടുപാടുകള്‍ സംഭവിച്ചില്ല. കോംപ്ലക്‌സിലെ രണ്ട് കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചു. അഗ്നിബാധയ്ക്കുള്ള കാരണം ഇനിയും വ്യക്തമല്ല.