ബംഗ്ളാദേശ് സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍

single-img
31 May 2015

8208_minor-girl-rape2993കോഴിക്കോട്: ബംഗ്ളാദേശ് സ്വദേശിനിയെ എരഞ്ഞിപ്പാലത്തെ ഫ്ളാറ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. യുവതിയെ ഫ്ളാറ്റിലേക്ക് കൊണ്ടുവന്നയാളും ഇയാളുടെ ഭാര്യയും ഇവര്‍ക്കു പണംനല്‍കി ഇടപാടുകാരായി എത്തിയ രണ്ടുപേരുമാണ് അറസ്റ്റിലായത്.വയനാട് മുട്ടില്‍ സ്വദേശി ബാവക്ക എന്ന സുഹൈല്‍ തങ്ങള്‍ (44), ഭാര്യ വയനാട് സുഗന്ധഗിരി അംബികയെന്ന സാജിത (35), ഇടപാടുകാരായെത്തിയ വീരാജ്പേട്ട സ്വദേശി സിദ്ദീഖ് (25) മലപ്പുറം കൊണ്ടോട്ടി സ്വദേശി അബ്ദുല്‍കരീം (47) എന്നിവരെണ് പിടിയിലായത്. ഇടപാടുകാരായി ഫ്ളാറ്റിലത്തെിയ അഞ്ചുപേരെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ ഞായറാഴ്ച വൈകുന്നേരം കോടതിയില്‍ ഹാജരാക്കി.

സുഹൈല്‍ തങ്ങള്‍ മുമ്പും അനാശാസ്യകേസുകളില്‍ പിടിക്കപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.ആറുമാസം മുമ്പാണ് സുഹൈല്‍ തങ്ങളും സാജിതയും എരഞ്ഞിപ്പാലത്തെ ഫ്ളാറ്റില്‍ താമസം തുടങ്ങിയത്. യുവതിയെ മുറിയില്‍ പൂട്ടിയിടുകയും ഇടപാടുകാരെ അപ്പാര്‍ട്മെന്‍റില്‍ കൊണ്ടുവരുകയുമായിരുന്നു.ട്രെയിനില്‍ എന്തോ മണപ്പിച്ചശേഷം അബോധാവസ്ഥയിലായ തന്നെ പിന്നീട് അപ്പാര്‍ട്മെന്‍റില്‍ എത്തിക്കുകയായിരുന്നുവെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഫ്ളാറ്റിലെ മുറിയില്‍നിന്ന് ബഹളമുണ്ടാക്കി യുവതി പുറത്തേക്കിറങ്ങി ഓടിയത്. ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സുഹൈല്‍ തങ്ങളും സാജിതയും അപ്പാര്‍ട്മെന്‍റില്‍നിന്ന് വ്യാഴാഴ്ചതന്നെ രക്ഷപ്പെട്ടിരുന്നു.