ടാക്സി ഡ്രൈവറുടെ വേഷത്തിൽ ശ്രുതി ഹാസൻ

single-img
30 May 2015

download (3)തല 56 എന്ന സിനിമയിൽ ടാക്സി ഡ്രൈവറുടെ വേഷത്തിൽ ചിത്രത്തിലെ നായിക ശ്രുതി ഹാസൻ എത്തുന്നു. ചെന്നൈയിലെ ആദ്യഘട്ട ഷൂട്ടിംഗ് പൂർത്തിയാക്കിയ സംഘം അടുത്ത ഷെഡ്യൂളിനായി കൊൽക്കത്തയിലേക്ക് പോവുന്നുണ്ട്. ഇതാദ്യമായാണ് ശ്രുതി ഹാസൻ അജിത്തിന്റെ നായികയാവുന്നത്. സിരുത്തൈ സിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ.എം രത്നമാണ് ചിത്രം നിർമ്മിക്കുന്നത്. സ്റ്റണ്ട് മാസ്റ്റർ സിൽവയാണ് ഈ ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.