പൊലീസ് ഉദ്യോഗസ്ഥരെ ആരെയും മാറ്റിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

single-img
30 May 2015

download (1)പൊലീസ് ഉദ്യോഗസ്ഥരെ ആരെയും മാറ്റിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല . രണ്ടു പേർ വിരമിച്ചപ്പോൾ മറ്റു രണ്ടു പേർക്ക് സ്ഥാനക്കയറ്റം നൽകുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ജേക്കബ് തോമസിന്റെ സ്ഥാനക്കയറ്റം സ്വാഭാവിക നടപടിയാണെന്നും സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു . ക്ളീൻ കേരള, സേഫ് കേരള പദ്ധതി തിങ്കളാഴ്ച മുതൽ വീണ്ടും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ പരിസരങ്ങളിൽ കഞ്ചാവും മയക്കുമരുന്നും എത്തിക്കുന്നവരെ കർശനമായി ശിക്ഷിക്കും.