ശബ്ദത്തെ അറിയുന്നവര്‍ക്ക് മാത്രമുള്ളതല്ല ഈ ലോകം; സി.ബി.എസ്.ഇ പരീക്ഷയില്‍ 95.6 ശതമാനം മാര്‍ക്ക് നേടി തലയുയര്‍ത്തി അഖില പറഞ്ഞു

single-img
30 May 2015

Akhila.jpg.image.784.410തന്റെ ഒമ്പത് വയസ്സില്‍ കേള്‍വിശക്തി കൂട്ടുവെട്ടിയ അഖില തളരാതെ വര്‍ഷങ്ങള്‍ക്ക് !േശഷം എഴുതിയത് ചരിത്രമാണ്. സാധാരണ കുട്ടികള്‍ക്കൊപ്പമിരുന്ന് പഠിച്ച് സിബിഎസ്ഇ പരീക്ഷാ ഫലം പുറത്തു വന്നപ്പോള്‍ 95.6 ശതമാനം മാര്‍ക്ക് നേടി അവള്‍ ഈ ലോകത്തോട് വിളിച്ചുപറഞ്ഞു, കേള്‍വിശക്തിയുള്ളവര്‍ക്ക് മാത്രമുള്ളതല്ല ഈ ലോകം എന്ന്.

മൂന്നാം ക്ലാസില്‍ വെച്ചുണ്ടായ ഒരു പനിയാണ് മുളങ്കുന്നത്തുകാവ് അയ്യപ്പ ക്ഷേത്രത്തിനു പുറകുവശത്തുള്ള കിഴക്കെ പിഷാരത്തു വീട്ടിലെ അഖിലയ്ക്ക് കേള്‍വി അന്യമാക്കിയത്. അടിയന്തിര ശസ്ത്രക്രിയയിലൂടെ ഒരു ചെവിയുടെ കേള്‍വി ഭാഗികമായി വീണ്ടെടുത്തുവെങഎ്കിലും പഠനകാര്യങ്ങളില്‍ അതു സഹായിച്ചില്ല എന്നുള്ളതാണ് സത്യം. തൊട്ടടുത്ത് നിന്ന് ആരെങ്കിലും പറഞ്ഞാല്‍ മകള്‍ക്കാം. അതുകൊണ്ടു തന്നെ അസുഖത്തിന് ശേഷം പഴയ സ്‌കൂളിലേക്ക് പോകുന്നതിനെ ബന്ധുക്കള്‍ എതിര്‍ത്തതും.

ചെവ കേള്‍ക്കാത്തവരുടെ സ്‌കൂളിലേക്ക് പോയാല്‍ മതിയെന്ന ബന്ധുക്കളുടെ ഉപദേശം അച്ഛന്‍ കെ.പി. ശ്രീകുമാറും അമ്മ കെ.ജി. ശ്രീദേവിയും അഖിലയ്ക്കു വേണ്ടി തള്ളിക്കളഞ്ഞു. ഇതുവരെ ശബ്ദത്തിന്റെ മാധുര്യമറിഞ്ഞ മകള്‍ ഒരു ദിവസം പെട്ടെന്ന് അതിനന്യയായി എന്ന കാര്യം വിശ്വസിക്കാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. ആ ഒരു ശക്തമായ തീരുമാനത്തിന് ശക്തമായി പിന്തുണയുമായി കോലഴി ചിന്മയ വിദ്യാലയവും രംഗത്തു വരികയായിരുന്നു.

ക്ലാസില്‍ ആദ്യമൊക്കെ അഖില പകച്ചുപോയി. പക്ഷേ പതിയെപ്പതിയെ അവള്‍ തിരിച്ചു വന്നു. തന്നെ പഠിപ്പിക്കുന്ന ടീച്ചര്‍മാരുടെ ചുണ്ടുകള്‍ നോക്കി അവര്‍ പറയുന്നത് മനസ്സിലാക്കാന്‍ അവള്‍ പഠിച്ചു. ടീച്ചര്‍മാര്‍ നടക്കുമ്പോഴും തിരിയുമ്പോഴും വിട്ടുപോകുന്ന ഭാഗങ്ങളും മറ്റും അവളുടെ കൂട്ടുകാര്‍ ഓരോ ക്ലാസും കഴിയുമ്പോള്‍ ഒരു വാശിയോടെ ഓതിക്കൊടുത്തു. ടീച്ചര്‍ ക്ലാസില്‍ മനാട്ട് പറയുമ്പോള്‍ തൊട്ടടുത്ത കൂട്ടുകാരിയുടെ നോട്ടു നോക്കി അവള്‍ എഴുതി. മാത്രമല്ല ടീച്ചര്‍മാരും അവളെ പാഠഭാഗങ്ങള്‍ പറഞ്ഞുകൊടുത്തു സഹായിച്ചു. രാത്രിയില്‍ അമ്മ അവളുടെ മുഖത്തു നോക്കി പാഠഭാഗങ്ങള്‍ മുഷിച്ചിലില്ലാതെ മണിക്കൂറുകളോളം പറഞ്ഞു കൊടുത്തു.

ഒടുവില്‍ റിസള്‍ട്ട് വന്നപ്പോള്‍ അതൊരു പുതു ചരിതമായി മാറി. ആശക മാര്‍ക്കില്‍ സ്‌കൂളില്‍ രണ്ടാമതായി അവള്‍ മാറി. മലയാളത്തിന് 98 ശതമാനം മാര്‍ക്കോടെ ഒന്നാമതും. മറ്റു വിഷയങ്ങള്‍ക്കെല്ലാം 95 ശതമാനം മാര്‍ക്കും അഖിലയ്ക്കുണ്ട്. ബികോമിനു ചേര്‍ന്നു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആകുകയാണു അഖിലയുടെ ലക്ഷ്യം. അഖിലയുടെ നിശബ്ദത നിറച്ച ദുഃഖത്തില്‍ നിന്നും ആ കുടുംബം ഉണരുകയാണ്, അവളുടെ നല്ല നാളുകള്‍ക്കായുള്ള പ്രാര്‍ത്ഥനയോടെ…