അരുവിക്കരയില്‍ സുലേഖ മത്സരിച്ചാല്‍ കോണ്‍ഗ്രസിലെ കുടുംബ വാഴ്ചയെ എതിര്‍ത്ത കാര്‍ത്തികേയന്റെ ആത്മാവ് ക്ഷമിക്കില്ലെന്ന് ബാലകൃഷ്ണപിള്ള

single-img
30 May 2015

Balakrishnapillaiഉപതെരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ എം.ടി.സുലേഖയെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ കുടുംബവാഴ്ചയെ എതിര്‍ത്ത ജി. കാര്‍ത്തികേയന്റെ ആത്മാവുപോലും അതു ക്ഷമിക്കില്ലെന്നു കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള. ജി. കാര്‍ത്തികേയന്‍ കോണ്‍ഗ്രസില്‍ തിരുത്തല്‍വാദ പ്രസ്ഥാനം രൂപീകരിച്ചത് കെ.കരുണാകരന്‍ കുടുംബവാഴ്ചക്കു ശ്രമിക്കുന്നുവെന്നു പറഞ്ഞാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

എം.വിജയകുമാര്‍ മികച്ച സ്ഥാനാര്‍ഥിയാണെന്നും ഇടതുസ്ഥാനാര്‍ഥിയുടെ വിജയത്തിനു തന്റെ പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ മണ്ഡലത്തില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കും. വികൃതമുഖമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പതനം ആരംഭിക്കുന്ന ദിവസമായാണു തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും അതിനായി താന്‍ പൂര്‍ണമായും മണ്ഡലത്തില്‍ ഉണ്ടാകുമെന്നും പിള്ള പറഞ്ഞു.