തന്റെ വംശത്തിലെ പുരുഷന്‍മാരെ കൂട്ടക്കൊലയ്ക്കിരയാക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്ത ഒരു ഐ.എസ് ഭീകരനെ ന്യൂനപക്ഷ ക്രിസ്ത്യന്‍ സൈനികന്‍ ക്രൂരമായി കൊലപ്പെടുത്തി

single-img
30 May 2015

isisവടക്കന്‍ സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ നടത്തുന്ന ക്രൂരതകള്‍ക്ക് തരിച്ചടി കിട്ടിത്തുടങ്ങി. സിറിയന്‍ സ്വദേശിയായ ഒരു ക്രിസ്ത്യന്‍ സൈനികന്‍ തന്റെ വംശത്തിലെ പുരുഷന്‍മാരെ കൊലപ്പെടുത്തുകയും സ്ത്രീകളെ മാനഭംഗത്തിന് ഇരയാക്കുകയും ചെയ്ത ഒരു ഐ.എസ് ഭീകരനെ ക്രൂരമായി കൊലശപ്പടുത്തിയതായി ബ്രിട്ടണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് ചെയ്തു.

സിറിയയില്‍ ഐഎസിന് ഏറെ സ്വാധീനമുളള ഹസാകേഖ് പ്രവിശ്യയിലാണ് ഈ സംഭവം നടന്നത്. ന്യൂനപക്ഷമായ അസീറിയന്‍ സമുദായാംഗമാണ് ഐഎസ് തങ്ങളുടെ വംശത്തോട് കാട്ടിയ കൊടുംക്രൂരതകള്‍ക്ക് താല്‍ഷമീറാം ഗ്രാമത്തിലെ ഒരു ഐഎസ് ഭീകരനോട് പ്രതികാരം ചെയ്തത്. കുര്‍ദിഷ് സൈന്യത്തില്‍ പ്രവര്‍ത്തിച്ചു വന്ന സൈനികനാണ് ഒരു മാസം മുമ്പ് ഐഎസ് വിരുദ്ധ പോരാട്ടത്തിലേക്ക് തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സിറിയയിലെ ന്യൂനപക്ഷമായ അസീറിയന്‍ ജനതയുടെ പന്ത്രണ്ടിലേറെ ഗ്രാമങ്ങള്‍ ഇപ്പോള്‍ ഐഎസ് നിയന്ത്രണത്തിലാണ്. സിറിയയിലും ഇറാഖിലുമായി കൂട്ടക്കുരുതിയും ബലാല്‍സംഗവുമടക്കമുളള മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങളുമായി ക്രൂരതയുടെ പര്യായമാകുകയാണ് ഐ.എസ്.