ഇന്ത്യയില്‍ 19.4 കോടി ജനങ്ങള്‍ പട്ടിണിയിലെന്ന് ഐക്യരാഷ്ട്ര സംഘടന

single-img
30 May 2015

starvation-in-india_28_05_2015ലോക രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ വിശന്ന് കഴിയുന്ന രാജ്യം ഇന്ത്യയാണെന്ന് ഐക്യരാഷ്ട്ര സംഘടന. രണ്ടാം സ്ഥാനത്ത് ചൈനയാണ്. എന്നാല്‍ നൂറുകോടി ജനങ്ങള്‍ പട്ടിണിയിലായിരുന്ന 1990-92 കാലഘട്ടത്തില്‍ നിന്നും ആഗോളതലത്തിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ട് 795 ദശലക്ഷമായി ചുരുങ്ങിയിട്ടുണ്ടെന്നും സ്ഥിതിവിവര കണക്കുകള്‍ കാണിക്കുന്നു.

അതില്‍ ചൈനയിലാണ് പട്ടിണിക്കാരുടെ എണ്ണം ഏറ്റവും കൂടുതല്‍ കുറഞ്ഞിട്ടുള്ളത്. 1990-92ല്‍ 289 ദശലക്ഷം ആയിരുന്ന ചൈനയിലെ പട്ടിണിക്കാര്‍ 138.8 ദശലക്ഷമായാണ് കുറഞ്ഞിരിക്കുന്നത്. ഇന്ത്യയില്‍ 1990-92ല്‍ 210.1 ദശലക്ഷം ആയിരുന്ന പട്ടിണിക്കാരുടെ എണ്ണം 2014-15 ആകുമ്പോഴേക്കും 194.6 ദശലക്ഷമായി കുറഞ്ഞിട്ടുണ്ട്. മൊത്തം ജനസംഖ്യയിലെ പട്ടിണിക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ ഇന്ത്യ പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ പല സാമൂഹ്യ സുരക്ഷാ പദ്ധതികളും പട്ടിണി നിര്‍മാര്‍ജാനം ലക്ഷ്യമിട്ടുളളവയാണെന്നും യു.എന്‍ ചൂണ്ടിക്കാട്ടുന്നു.