മോഡി വിമര്‍ശനം: വിദ്യാര്‍ഥി സംഘടനയെ വിലക്കിയതിനെതിരെ വൻ പ്രതിഷേധം

single-img
30 May 2015

10838268_10153399014136663_4076864628013845367_oപ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ചതിന് മദ്രാസ് ഐഐടിയിലെ വിദ്യാര്‍ഥി സംഘടനയെ വിലക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയില്‍ വന്‍ പ്രതിഷേധം.സംഭവത്തിൽ പ്രതിഷേധിച്ച് എൻ.എസ്.യു.ഐ പ്രവർത്തകർ കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി സ്മൃതി ഇറാനിയുടെ വസതിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.അഭിപ്രായം സ്വാതന്ത്വ്യം നമ്മുടെ അവകാശമാണെന്നും അതിനെ തടയിടാനുള്ള നീക്കത്തെ എല്ലാ ശക്തിയും ഉപയോഗിച്ച് നേരിടുമെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു
iitmadras_protest
ഐഐടിയിലേയ്ക്ക് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് നേരിയ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. മറ്റ് യുവജന സംഘടനകളും വിഷയത്തില്‍ ശക്തമായി പ്രതിഷേധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന് ദളിത് വിദ്യാര്‍ഥികള്‍ അംഗങ്ങളായുള്ള മദ്രാസ് ഐഐടിയിലെ അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിനാണു (എപിഎസ്‌സി) നിരോധനം ഏര്‍പ്പെടുത്തിയത്.