അമേരിക്കയില്‍ നടന്ന സ്‌പെല്ലിങ്ങ് മത്സരത്തില്‍ പങ്കെടുത്ത 280ലധികം പേരെ പിന്തള്ളി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കിരീടം സ്വന്തമാക്കി

single-img
30 May 2015

spelling_champion

ലോക പ്രശസ്തമായ സ്‌ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ കാന്‍സാസില്‍നിന്നുള്ള വന്യ ശിവശങ്കര്‍(13), മിസൂറിയിലെ ചെസ്റ്റര്‍ഫീല്‍ഡില്‍ നിന്നുള്ള ഗോകുല്‍ വെങ്കടാചലം(14) എന്നീ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കിരീടം പങ്കുവച്ചു. ഇരുവരെയും പോയിന്റ് നിലയില്‍ തുല്യത പാലിച്ചതിനെത്തുടര്‍ന്ന് അധികൃതര്‍ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. വിജയികള്‍ക്ക് കാഷ് പ്രൈസായി 37000 ഡോളര്‍ വീതവും സ്വര്‍ണക്കിരീടവും ലഭിക്കും. ഓക്കലഹോമയില്‍നിന്നുള്ള ഇന്ത്യന്‍ വംശജയായ കോള്‍ ഷഫര്‍ റേ എന്ന കുട്ടിക്കാണു മൂന്നാം സ്ഥാനം.

ഈ മത്സരത്തില്‍ ഇന്ത്യക്കാരുടെ നേട്ടങ്ങള്‍ അപൂര്‍വ്വമല്ല. കഴിഞ്ഞ 18 സ്‌പെല്ലിംഗ് ബീ മത്സരങ്ങളില്‍ 14 എണ്ണത്തിലും ഇന്ത്യന്‍ വംശജരാണു വിജയിച്ചത്. മാത്രമല്ല ഇത്തവണ കിരീടം മനടിയ വാന്യയുടെ സഹോദരി കാവ്യ 2009 ല്‍ കിരീടം നേടിയിരുന്നു. അഞ്ചാം തവണ കിരീടം സ്വന്തമാക്കിയ വാന്യ തന്റെ കിരീടം അമ്മൂമ്മയ്ക്കു സമര്‍പ്പിക്കുകയാണെന്ന് അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ മൂന്നാം സ്ഥാനക്കാരനായിരുന്നു ഗോകുല്‍ വെങ്കടാചലം.