ജപ്പാനിൽ ഭൂകമ്പം

single-img
30 May 2015

earthquake-new-delhi80789-81453ടോക്യോ: ജപ്പാനിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം തലസ്ഥാനമായ ടോക്യോവിൽ നിന്ന് 874 കിലോമീറ്റർ ബോനിൻ ദ്വീപസമൂഹത്തിലായിരുന്നു. ഭൂകമ്പത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല.

പ്രാദേശിക സമയം രാത്രി 8.30ഓടെയായിരുന്നു ഭൂകമ്പം.  ഏതാണ്ട് ഒരു മിനിട്ട് നീണ്ടു നിന്ന ചലനമാണ് അനുഭവപ്പെട്ടത്. ഭയചകിതരായ ആളുകൾ വീടുകളും കെട്ടിടങ്ങളും ഉപേക്ഷിച്ച് പുറത്തേക്ക് ഓടി. കെട്ടിടങ്ങൾക്ക് കുലുക്കം അനുഭവപ്പെട്ടതായി ജനങ്ങൾ പറഞ്ഞു.