ഫേസ്ബുക്കിലൂടെ മതനിന്ദാ പരാമർശം; ഇന്ത്യൻ വംശജനെ യു.എ.ഇ ഒരു വർഷത്തെ തടവിന് വിധിച്ചു

single-img
30 May 2015

facebookദുബായ്: ഫേസ്ബുക്കിലൂടെ മതനിന്ദാ പരാമർശം നടത്തിയ ഇന്ത്യൻ വംശജനെ യു.എ.ഇ കോടതി ഒരു വർഷത്തെ തടവ് ശിക്ഷയ്ക്കു വിധിച്ചു. രാജ്യത്ത് ആദ്യമായാണ് സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റിലൂടെയുള്ള മതനിന്ദയുടെ പേരിൽ ഒരാളെ ശിക്ഷിക്കുന്നത്. ശിക്ഷ ലഭിച്ച ഇന്ത്യക്കാരന്റെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ശിക്ഷാ കാലാവധിയ്ക്കു ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടുട്ടുണ്ട്.

ജൂലായിൽ ഇറാക്ക് യുദ്ധത്തെ സംബന്ധിച്ച പത്ര റിപ്പോർട്ട് വായിച്ച ശേഷം പ്രതി ഫേസ്ബുക്കിലൂടെ നടത്തിയ പരാമർശം മതനിന്ദാപരമാണെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. അതേസമയം,​ വിധിയ്ക്കെതിരെ പ്രതിയ്ക്ക് 15 ദിവസത്തിനുള്ളിൽ മേൽകോടതിയിൽ അപ്പീൽ നൽകാനുള്ള അവസരം ഉണ്ട്.