ഒടുവില്‍ ഫേസ്‌ബുക്ക്‌ ജിഫിനെ കൂടി ന്യൂസ്‌ ഫീഡിനൊപ്പം കൂട്ടിച്ചേര്‍ത്തു

single-img
30 May 2015

s-FACEBOOKന്യൂയോര്‍ക്ക്‌: ഒടുവില്‍ ന്യൂസ്‌ ഫീഡിനൊപ്പം ഫേസ്‌ബുക്ക്‌, ഗ്രാഫിക്‌ ഇന്റര്‍ചേഞ്ച്‌ ഫോര്‍മാറ്റ്‌ (ജിഫ്‌) കൂടി കൂട്ടിച്ചേര്‍ത്തു. ആനിമേറ്റ്‌ ചെയ്യപ്പെട്ട ജിഫ്‌ സംവിധാനം ഇനിമുതല്‍ ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്യാന്‍ ഉപയോക്‌താക്കള്‍ക്ക്‌ അവസരം ലഭിക്കും. ഫേസ്‌ബുക്കിലെ സുഹൃത്തുക്കളുമായി ആശയങ്ങള്‍ കൂടുതല്‍ ഫലപ്രദമായി പ്രകടിപ്പിക്കാനുള്ള അവസരമാണ്‌ ഇതിലൂടെ ഫേസ്‌ബുക്ക്‌ പ്രതീക്ഷിക്കുന്നത്‌.

അതേസമയം സംവിധാനം ഫലപ്രദമാകുന്നത്‌ വരെ കാത്തിരിക്കേണ്ടി വരുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ന്യൂസ്‌ഫീഡില്‍ കൂടുതല്‍ കുഴപ്പം ഉണ്ടാക്കുമെന്ന്‌ ആരോപിച്ച്‌ നേരത്തേ ജിഫിനെ ഫേസ്‌ബുക്ക്‌ പിന്തുണച്ചിരുന്നില്ല.

ഫേസ്‌ബുക്കിന്റെ നവീകരണത്തിന്റെ ഭാഗമായിട്ടാണ്‌ പുതിയ സംവിധാനം. ഇതുവരെ ഫേസ്‌ബുക്ക്‌ ശ്രദ്ധിച്ചിരുന്നത്‌ 2013 ല്‍ അവതരിപ്പിച്ച വീഡിയോയുടെ ഓട്ടോപ്‌ളേയിലായിരുന്നു. പുതിയ സവിശേഷത വരുന്നതോടെ ജിഫി, ഇംജര്‍, ടംബ്‌ളര്‍ എന്നിങ്ങനെ ജിഫ്‌ പശ്‌ചാത്തലം കൂടുതല്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളിലെ ലിങ്കുകള്‍ ഫേസ്‌ബുക്ക്‌ ഉപയോക്‌താക്കള്‍ക്ക്‌ പേസ്‌റ്റ് ചെയ്യാനാകും.